തകരാര്‍ പരിഹരിക്കുന്നതിനിടെ ബസിനടിയിലെ യന്ത്രഭാഗങ്ങളുടെ ഇടയ്ക്ക് ഡ്രൈവറുടെ തലകുടുങ്ങി; രക്ഷകരായി പ്രദേശവാസികളും അഗ്നിരക്ഷാ സേനയും

 



നെടുങ്കണ്ടം: (www.kvartha.com 10.01.2022) തകരാര്‍ പരിഹരിക്കുന്നതിനിടെ ബസിന്റെ അടിയില്‍ തലകുടുങ്ങിയ ഡ്രൈവര്‍ക്ക് രക്ഷകരായി പ്രദേശവാസികളും അഗ്നിരക്ഷാ സേനയും. മലപ്പുറം സ്വദേശി നിസാര്‍ മുഹ് മദാണ് (31) ബസിനടിയിലെ യന്ത്രഭാഗങ്ങളുടെ ഇടയ്ക്ക് കുടുങ്ങിയത്. ഞായറാഴ്ച രാവിലെ രാമക്കല്‍മേട് തോവാളപ്പടിയിലാണ് സംഭവം.

മലപ്പുറത്തുനിന്ന് എത്തിയ വിനോദസഞ്ചാരികളുടെ സംഘം രാമക്കല്‍മേട്ടില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് വാഹനത്തിന് തകരാര്‍ കണ്ടെത്തിയത്.  തുടര്‍ന്ന് തോവാളപ്പടിയില്‍ റോഡരികില്‍ നിസാര്‍ ബസ് നിര്‍ത്തിയശേഷം ബസിന്റെ ടയറുകളും യന്ത്രഭാഗങ്ങളും പരിശോധിച്ച് തകരാര്‍ പരിഹരിക്കുന്നതിനിടെ ബസിന്റെ പിന്‍വശത്തെ യന്ത്രഭാഗങ്ങള്‍ക്കിടയില്‍ തല കുടുങ്ങുകയായിരുന്നു. 

തകരാര്‍ പരിഹരിക്കുന്നതിനിടെ ബസിനടിയിലെ യന്ത്രഭാഗങ്ങളുടെ ഇടയ്ക്ക് ഡ്രൈവറുടെ തലകുടുങ്ങി; രക്ഷകരായി പ്രദേശവാസികളും അഗ്നിരക്ഷാ സേനയും


ഡ്രൈവറെ പുറത്തേക്ക് കാണാതെ വന്നതോടെ യാത്രക്കാരില്‍ ചിലര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ തല കുടുങ്ങിയ വിവരം അറിഞ്ഞത്. വാഹനത്തിന്റെ ബോഡിയും താഴ്ന്നതോടെ ഡ്രൈവര്‍ പൂര്‍ണമായും ബസിനടിയില്‍ കുടുങ്ങി. ബസിന്റെ അടിയില്‍ ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്ന ആക്സിലുകളുടെ ഇടയിലാണ് ഡ്രൈവറുടെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങിയത്. 

ഉടന്‍തന്നെ തോവാളപ്പടി നിവാസികള്‍ വിവരം നെടുങ്കണ്ടം അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷസേന ഉദ്യോഗസ്ഥരായ അജിഖാന്‍, വി അനിഷ്, സണ്ണി വര്‍ഗീസ്, ടി അജേഷ്, രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ സംഘവും തോവാളപ്പടി നിവാസികളും ചേര്‍ന്ന് ബസ് ഉയര്‍ത്തിയാണ് നിസാറിനെ അതിവിദഗ്ധമായി രക്ഷപ്പെടുത്തിയത്.

Keywords:  News, Kerala, State, Malappuram, Vehicles, Bus, Driver's head  trapped under the bus while repairing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia