Probe | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും തടവ് ചാടി 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഹര്‍ശാദിനെ കണ്ടെത്താനായില്ല, കേരളം വിട്ടിരിക്കാമെന്ന് പൊലീസ്
Jan 15, 2024, 17:22 IST
കണ്ണൂര്‍: (KVARTHA) സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ പ്രതിയായ ഹര്‍ശാദ് തടവ് ചാടിയിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാനായില്ല. പ്രതി രക്ഷപ്പെട്ടതിന് പിന്നില്‍ മയക്കുമരുന്ന് റാകറ്റിന്റെ ഗൂഡാലോചനയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണ സംഘം പറയുന്നത്: ജയിലില്‍ നിന്നും ഫോണ്‍ വഴിയാണ് തടവ് ചാട്ടത്തിനായി ഇയാള്‍ ആസൂത്രണം നടത്തിയത്. ഇതിന്റെ ഭാഗമായാണ് ബൈകുമായി ഒരാള്‍ ജയില്‍ കവാടത്തിന് മുന്‍പില്‍ കാത്തുനിന്നത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ശാദ് സംസ്ഥാനം വിട്ടതായാണ് സംശയം.
ജയിലില്‍ നിന്നും ബെംഗ്‌ളൂറു രെജിസ്ട്രേഷനുളള ബൈകില്‍ സ്ഥലം വിട്ട ഹര്‍ശാദ്, കണ്ണൂര്‍ നഗരത്തിലെത്തി കക്കാട് പരിസരം വഴി യാത്ര ചെയ്തതായും പിന്നീട് വീണ്ടും കാല്‍ടെക്സിലെ കെ എസ് ആര്‍ ടി സി ബസിലെത്തിയതായും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവരം ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ എ സി പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്. കേരളത്തിന് പുറത്തേക്ക് ബെംഗ്‌ളൂറില്‍ പ്രതിയെത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഈവിവരം അവിടുത്തെ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
2017-ല്‍ എം ഡി എം എ കടത്തുന്നതിനിടെ കണ്ണവം പൊലീസിന്റെ പിടിയിലായ ഹര്‍ശാദിനെ 10 വര്‍ഷമാണ് വടകര നാര്‍കോടിക്ക് കോടതി ശിക്ഷിച്ചത്. ഇയാളെയാണ് ജയിലിലെത്തി ഒരുവര്‍ഷം തികയുന്നതിന് മുന്‍പെ വെല്‍ഫെയര്‍ ഓഫീസിലെ ജോലിക്കായി ജയില്‍ അധികൃതര്‍ നിയോഗിച്ചത്.
പത്രകെട്ട് വരാറുളള മുഖ്യകവാടമായ ഗാന്ധി പ്രതിമയ്ക്ക് മുന്‍പിലെ ഗേറ്റും ദേശീയപാതയും തമ്മില്‍ 10 മീറ്റര്‍ പോലും ദൂരമില്ല. ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്ന വഴിയില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം കൂട്ടാളിയെ ബൈക് കൊണ്ടുവരുത്താനും രക്ഷപ്പെടാനും ഹര്‍ശാദിന് കഴിഞ്ഞത് ഇതുകാരണമാണ്.
Keywords: News, Kerala, Kerala-News, Police-News, Kannur-News, Drug Case, Accused, Jumped, Kannur News, Kannur Central Jail, Left, Kerala, Police, CCTV, Bus, KSRTC, Bike, Accused, Narcotism, Drug Case, Probe, Drug case accused who jumped from Kannur Central Jail may left Kerala, said police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.