കണ്ണൂരില്‍ മയക്കുമരുന്ന് പിടിച്ച കേസ്: ആഫ്രിക്കന്‍സ്വദേശി അറസ്റ്റില്‍

 


കണ്ണൂര്‍:(www.kvartha.com 05.03.2022) കണ്ണൂരില്‍ ദമ്പതികളില്‍ നിന്നും രണ്ടു കിലോ എം.ഡി. എം. എ പിടിച്ച കേസില്‍ഒരു സൌത്ത് ആഫ്രിക്കന്‍ സ്വദേശി കൂടി അറസ്റ്റില്‍. ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലില്‍ കഴിഞ്ഞു വരുന്ന സൌത്ത് ആഫ്രിക്കന്‍ സ്വദേശി നെല്‍സണ്‍ ഉനുഗ്വോയെ വടകര എന്‍.ഡി.പി.എസ് കോടതി പ്രൌഡക്ഷന്‍ വാറണ്ട് പ്രകാരം വിളിച്ചു വരുത്തി കണ്ണൂര്‍ ടൌണ്‍ സി.ഐയുടെ കസ്റ്റഡിയില്‍ വിട്ടു. 
        
കണ്ണൂരില്‍ മയക്കുമരുന്ന് പിടിച്ച കേസ്: ആഫ്രിക്കന്‍സ്വദേശി അറസ്റ്റില്‍

നേരത്തെ നൈജീരിയന്‍ സ്വദേശി പ്രൈസ് എന്ന സ്ത്രീയെ ബാംഗ്ലൂരില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്സ് ചെയ്ത വിദേശ പൌരന്മാരുടെ എണ്ണം രണ്ട് ആയി. പ്രൈസ് ഉള്‍പ്പെട മൂന്ന് സ്ത്രീകളെ ഈ കേസിലേക്ക് അറസ്റ്റ് ചെയ്തു. മൊത്തം 11 പേരെ ഇതിനകം പ്രതി ചേര്‍ത്തു. കണ്ണൂര്‍ സിറ്റി സ്വദേശി നിസാം. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് വലിയ രീതിയില്‍ മയക്കു മരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. അറസ്സ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും നിസാമിന്റെ ബന്ധുക്കളാണ്. ഒരു ദിവസം 1 ലക്ഷം രൂപ വച്ച് നൈജിരീയന്‍ സ്വദേശികളുടെ അക്കൌണ്ടിലേക്ക് പണം അയച്ചു കൊടുത്തതായി ബാങ്ക് അക്കൌണ്ട് പരിശോധനയില്‍ വ്യക്തമായി. പ്രതികളായ ജാബിര്‍, ജനീസ് എന്നിവരെ നര്‍കോടിക് സെല്‍ എ.സി.പി ജസ്റ്റിന്‍ അബ്രഹാമിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്.

Keywords:  News, Kerala, Kannur, Top-Headlines, Arrested, Drugs, Arrest, Africa, Arrested, Police, Drug case in Kannur: African national arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia