Drug Trafficking | മയക്കുമരുന്ന് ലഹരിക്കടത്ത്; ചെറുപുഴയില്‍ സംയുക്ത റെയ്ഡ് നടത്തി എക്സൈസും പൊലീസും

 


ചെറുപുഴ: (www.kvartha.com) സംസ്ഥാന തലത്തില്‍ ലഹരി മരുന്നിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചെറുപുഴ പൊലീസിന്റെയും പയ്യന്നൂര്‍ എക്സൈസിന്റെയും നേതൃത്വത്തില്‍ മയക്കുമരുന്ന് കഞ്ചാവ് മാഫിയകളെ പിടികൂടാന്‍ ചെറുപുഴയിലെ വിവിധ മേഖലകളില്‍ പരിശോധന നടത്തി.

നരമ്പില്‍ പാറ, വയക്കര ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പരിസരം, കൊല്ലാട പാലം, ചെറുപുഴ ചെക് ഡാം പരിസരം, പുളിങ്ങോം പാലം എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. രാത്രികാലങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.

ചെറുപുഴ എസ് ഐ മനോജ് കുമാര്‍, പയ്യന്നൂര്‍ റെയ് ന്‍ജ് പ്രിവന്റീവ് ഓഫിസര്‍ പിവി ശ്രീനിവാസന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഇബ്രാഹിം ഖ്വലീല്‍, ടിവി വിനേഷ്, കെ വിനോദ്, ഹോം ഗാര്‍ഡ് ഒഎം രാജേഷ്, ഡ്രൈവര്‍ എംവി പ്രദീപന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Drug Trafficking | മയക്കുമരുന്ന് ലഹരിക്കടത്ത്; ചെറുപുഴയില്‍ സംയുക്ത റെയ്ഡ് നടത്തി എക്സൈസും പൊലീസും

മലയോരത്ത് ലഹരി മാഫിയാ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ചെറുപുഴ മേഖലയില്‍ കഴിഞ്ഞ ഒരു മാസമായി തുടരുന്ന ബ്ലാക് മാന് പിന്നിലും ലഹരി മാഫിയ സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്നും സംശയമുള്ളതായി പൊലീസ് പറഞ്ഞു.

Keywords:  Drug trafficking; Excise and police conducted a joint raid in Cherupuzha, Kannur, News, Drug Trafficking, Raid, Excise, Police, Ganja Mafia, Black Man, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia