Drug use among students | വിദ്യാർഥികളിലെ ലഹരി ഉപയോഗം: കണ്ണൂർ ആസ്റ്റര്‍ മിംസും രക്ഷിതാക്കളും പൊലീസും കൈകോര്‍ക്കുന്നു

 


കണ്ണൂര്‍: (www.kvartha.com) വിദ്യാർഥികളിലെ ലഹരി ഉപയോഗം വ്യാപകമായി മാറുന്ന സാഹചര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്കായി ആസ്റ്റര്‍ മിംസ് ആശുപത്രിയും, സിറ്റി പൊലീസും സേവ് ഊര്‍പ്പള്ളിയും ആസ്റ്റര്‍ വോളന്റിയേഴ്‌സും കൈകോര്‍ക്കുന്നു. രക്ഷിതാക്കളുമായി സംവദിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തുകൊണ്ടുള്ള സവിശേഷമായ ഇടപെടലുകളാണ് ഇതിന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്.
  
Drug use among students | വിദ്യാർഥികളിലെ ലഹരി ഉപയോഗം: കണ്ണൂർ ആസ്റ്റര്‍ മിംസും രക്ഷിതാക്കളും പൊലീസും കൈകോര്‍ക്കുന്നു

ഇതിന്റെ ആദ്യ ഘട്ടത്തില്‍ 'ഡിനര്‍ വിത് പാരന്റ്‌സ്' എന്ന കൂട്ടായ്മകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. ഇത്തരം കൂട്ടായ്മകളിലൂടെ രക്ഷിതാക്കളോട് നേരിട്ട് സംവദിക്കുകയും മക്കള്‍ ലഹരിക്കടിമകളാകാതിരിക്കുവാനുള്ള മുന്‍കരുതലുകളെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും. ലഹരിക്ക് അടിമപ്പെട്ട കുട്ടികളുണ്ടെങ്കില്‍ അവരെ രക്ഷിതാക്കളുടെ സഹായത്തോടെ കണ്ടെത്തുകയും ലഹരിവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഡിനര്‍ വിത് പാരന്റ്‌സ് പദ്ധതിയുടെ ആദ്യ ബോധവത്കരണ പരിപാടി ജൂലൈ മൂന്നിന് ടാസ്‌ക് മക്രേരിയുമായി ചേര്‍ന്ന് നടത്തും. പദ്ധതിയുടെ ലോഗോ പ്രസ് ക്ലബിൽ നടന്ന പരിപാടിയിൽ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനർ ആര്‍ ഇളങ്കോ ഐ പി എസില്‍ നിന്ന് ശൗര്യചക്ര മേജര്‍ മനേഷ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ഡോ. അവിനാഷ് മുരുകൻ, ഡീന കെ വർഗീസ്, ശമീർ ഊർപ്പള്ളി എന്നിവർ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia