ദുബൈ പോലീസിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് കാറില്‍ കറങ്ങിയ ഗള്‍ഫുകാരന്‍ കുടുങ്ങി

 


ദുബൈ പോലീസിന്റെ  സ്റ്റിക്കര്‍  ഒട്ടിച്ച് കാറില്‍ കറങ്ങിയ ഗള്‍ഫുകാരന്‍ കുടുങ്ങി
കാസര്‍കോട്: ദുബൈ പോലീസിന്റെ ലേബല്‍ ഒട്ടിച്ച് ഹോണ്ടാ സിറ്റി കാറില്‍ കറങ്ങിയ ഗള്‍ഫുകാരന്‍ കുടുങ്ങി. എരിയപ്പാടിയിലെ അബ്ദുല്‍ ജാബിര്‍(30) ആണ് അറസ്റ്റിലായത്.

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് അബ്ദുല്‍ ജാബിര്‍ അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡില്‍ വെച്ചാണ് അബ്ദുല്‍ ജാബിര്‍ സഞ്ചിരിക്കുകയായിരുന്ന ഹോണ്ടാ സിറ്റി കാര്‍ സിനിമ സ്‌റ്റൈലില്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.

ദുബൈ പോലീസിന്റെ കാറാണെന്ന് തെററിധരിപ്പിക്കുന്ന രീതിയില്‍ ലേബല്‍ ഒട്ടിച്ച് മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന രീതിയില്‍ കാറോടിക്കുന്നതായി പോലീസിന് രഹസ്യവിവിരം ലഭിച്ചിരുന്നു. രണ്ടുദിവസമായി പോലീസ് ഈ കാറിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഉച്ചത്തില്‍ സൈറണ്‍ മുഴക്കിയാണ് കാറിന്റെ സഞ്ചാരം. കടും പച്ച നിറത്തിന് മുകളില്‍ വെളുത്ത അക്ഷരത്തിലാണ് ദുബൈ പോലീസ് (Dubai Police- Shurtha Dubai) എന്ന് അറബിയില്‍ എഴുതിയിരിക്കുന്നത്.

ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതും, മറ്റ് വാഹനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ സൈറണ്‍ മുഴക്കി സഞ്ചരിക്കുന്നതും നിയമ ലംഘനമായതുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്ത് കാര്‍ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.

ഏഴുവര്‍ഷമായി ഗള്‍ഫിലായിരുന്ന അബ്ദുല്‍ ജാബിര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. മറ്റുള്ളവരെ ആകര്‍ഷിക്കാനാണ് താന്‍ സ്റ്റിക്കര്‍ പതിച്ചതെന്ന് അബ്ദുല്‍ ജാബിര്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്.

Keywords:  Dubai Police, Sticker, Car, Arrest, Eriyapady, Kasaragod

Related News:
കാ­റില്‍ ദുബൈ പോ­ലീ­സി­ന്റെ സ്­റ്റി­ക്കര്‍: ല­ഹ­ള­യു­ണ്ടാ­ക്കാന്‍ ശ്ര­മി­ച്ച­തിനും കേസ്

'ദുബൈ പോ­ലീ­സി­ന്റെ' കാര്‍ പി­ടി­കൂടി­യ സംഭ­വം ഗള്‍­ഫ് മാ­ധ്യ­മ­ങ്ങ­ളിലും ചൂ­ടു­ള്ള വാര്‍ത്ത
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia