എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ ആശ്വാസ പദ്ധതികള്‍ അട്ടിമറിക്കുന്നു-DYFI
Aug 30, 2012, 18:27 IST
കാസര്‍കോട്: യുഡിഎഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ആശ്വാസ പദ്ധതികളെല്ലാം അട്ടിമറിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍ പറഞ്ഞു. ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം കാസര്‍കോട് പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
മനുഷ്യാവകാശ കമീഷനെപ്പോലും കബളിപ്പിക്കുകയാണ്. ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനം 473 കോടി രൂപനീക്കിവയ്ക്കണമെന്നാണ് കമീഷന് നിര്‍ദേശിച്ചത്. എന്നാല്‍ പ്ലാന്റേഷന് കോര്പറേഷന് കൊടുത്ത 27 കോടി രൂപ ഉപയോഗിച്ച് ഏതാനുമാളുകള്‍ക്ക് സഹായം നല്കി ദുരന്തബാധിതരായ മഹാഭൂരിപക്ഷത്തെയും ഒഴിവാക്കാനുള്ള ഗൂഢാലോചനയാണ് സര്‍ക്കാര്‍തലത്തില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമാണ് മൂന്നിന് മൂന്ന് മന്ത്രിമാര്‍ കാസര്‍കോട് സന്ദര്‍ശിച്ച് ചര്‍ച ചെയ്യാനുള്ള തീരുമാനം മാറ്റിയതെന്നും നേതാക്കള്‍ പറഞ്ഞു.
വിദഗദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ രോഗികളെ ഉള്‍പ്പെടുത്തിയാണ് നിലവിലുള്ള ലിസ്റ്റ് തയ്യാറാക്കിയത്. ഇത് പുന:പരിശോധിക്കേണ്ട കാര്യമില്ല. കാറ്റഗറി ഒന്നിലും രണ്ടിലുംപെട്ട മുഴുവനാളുകള്‍ക്കും അഞ്ചുലക്ഷം രൂപ വീതവും ബാക്കിയുള്ളവര്‍ക്ക് മൂന്നുലക്ഷം വീതവും നല്‍കണം. ഇതുവരെ ഉള്പെടാത്തവരെ കണ്ടെത്താന്‍ പുതിയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കണം. അതിന് മന്ത്രിമാരുടെ ചര്‍ചയല്ല സര്‍ക്കാര്‍ തീരുമാനമാണ് വേണ്ടത്. ചര്‍ച ചെയ്ത് സഹായം നല്‍കുന്നത് നീട്ടിവയ്ക്കാനാണ് ആലോചന.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളും സഹായങ്ങളും എത്രയും വേഗം നടപ്പാക്കണം. ധനസഹായം നല്കിയാലും ഇപ്പോള്‍ കിട്ടുന്ന പെന്ഷന് നിര്‍ത്തലാക്കരുത്. എടിഎം കാര്‍ഡ് വഴി സഹായം നല്‍കുന്നത് നിര്‍ത്തി എല്ലാവര്ക്കും പഴയതുപോലെ തപാല്‍വഴി നല്‍കണം. ദുരന്തബാധിത കുടുംബങ്ങളുടെ കടം എഴുതിത്തള്ളണം. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനും കമ്പനികളില്‍നിന്ന് നഷ്ടപരിഹാരം വാങ്ങിയെടുക്കുന്നതിനും ഡിവൈഎഫ്ഐ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാനം ശക്തമായ നിലപാട് സ്വീകരിക്കണം.
നിര്‍ഭാഗ്യവശാല്‍ കേസിനെ ദുര്‍ബലപ്പെടുത്തി കീടനാശിനി ലോബിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മതിയായ ചികിത്സ എല്ലാവര്ക്കും ലഭിക്കാനാവശ്യമായ സൗകര്യമുണ്ടാക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് ദുരന്തബാധിതരെയും കുടുംബാംഗങ്ങളെയും സാംസ്കാരിക നായകരെയും രാഷ്ട്രീയ നേതാക്കളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ച് കലക്ടറേറ്റിനു മുന്നില്‍ സത്യാഗ്രഹം നടത്തും.
ദുരന്തബാധിതരെ വഞ്ചിക്കുന്ന നിലപാട് സര്‍ക്കാര്‍ തുടര്‍ന്നാല്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ല. തിരുവനന്തപുരത്തേക്കും സമരം വ്യാപിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. പ്രസിഡന്റ് എം. സ്വരാജ്, വൈസ് പ്രസിഡന്റുമാരായ പി.പി. ദിവ്യ, കെ. രാജേഷ്, ജില്ലാസെക്രട്ടറി സിജി മാത്യു, പ്രസിഡന്റ് മധു മുതിയക്കാല്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഷിബിന്‍, കെ. രാജ്മോഹന്‍, കെ. മണികണ്ഠന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയും മഹിളാഅസോസിയേഷന്‍ നേതാക്കളും രാവിലെ സംഘത്തോടൊപ്പമുണ്ടായി.

Keywords: Kasaragod, Endosulfan, UDF, Goverment, DYFI, Kerala, Press meet, T.V. Rajesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.