എന്‍­ഡോ­സള്‍­ഫാന്‍­: സര്‍­ക്കാര്‍ ആ­ശ്വാ­സ പ­ദ്ധ­തി­കള്‍ അ­ട്ടി­മ­റി­ക്കു­ന്നു-DYFI

 


കാ­സര്‍­കോ­ട്­: യു­ഡി­എഫ്­ സര്‍­ക്കാര്‍­ എന്‍­ഡോ­സള്‍­ഫാ­ന്‍­ ദു­രന്തബാ­ധി­തരു­ടെ ആശ്വാ­സ പദ്ധതി­കളെല്ലാം­ അട്ടി­മറി­ക്കു­കയാ­ണെന്ന്­ ഡി­വൈഎഫ്‌­ഐ സം­സ്ഥാ­ന നേതാ­ക്കള്‍ പറഞ്ഞു.­ ദു­രന്തമേഖല സന്ദര്‍­ശി­ച്ച ശേഷം­ കാ­സര്‍­കോ­ട്­ പ്രസ്­ക്ലബില്‍­ വാര്‍­ത്താ­സമ്മേളനത്തില്‍­ സം­സാ­രി­ക്കു­കയാ­യി­രു­ന്നു­ നേതാ­ക്കള്‍.­

മനു­ഷ്യാ­വകാ­ശ കമീ­ഷനെപ്പോ­ലും­ കബളി­പ്പി­ക്കു­കയാ­ണ്.­ ദു­രന്തബാ­ധി­തരെ സഹാ­യി­ക്കാന്‍­ കേന്ദ്രസര്‍­ക്കാ­രി­ന്റെ സഹാ­യത്തോ­ടെ സം­സ്ഥാ­നം­ 473 കോ­ടി­ രൂ­പനീ­ക്കി­വയ്­ക്കണമെന്നാ­ണ്­ കമീ­ഷന്‍­ നിര്‍­ദേശി­ച്ചത്.­ എന്നാല്‍­ പ്ലാ­ന്റേഷന്‍­ കോര്‍­പറേഷന്‍­ കൊ­ടു­ത്ത 27 കോ­ടി­ രൂ­പ ഉപയോഗി­ച്ച്­ ഏതാ­നുമാ­ളു­കള്‍­ക്ക്­ സഹാ­യം­ നല്‍­കി­ ദു­രന്തബാ­ധി­തരാ­യ മഹാ­ഭൂ­രി­പക്ഷത്തെയും­ ഒഴി­വാ­ക്കാനു­ള്ള ഗൂ­ഢാ­ലോ­ചനയാ­ണ്­ സര്‍­ക്കാര്‍­ത­ലത്തില്‍­ നടക്കു­ന്നത്.­ ഇതി­ന്റെ ഭാ­ഗമാ­ണ്­ മൂ­ന്നി­ന്­ മൂ­ന്ന്­­ മന്ത്രി­മാ­ര്‍­ കാ­സര്‍­കോ­ട്­ സന്ദര്‍­ശി­ച്ച്­ ചര്‍­ച ചെയ്യാ­നു­ള്ള തീ­രു­മാ­നം­ മാ­റ്റി­യതെന്നും­ നേതാ­ക്കള്‍­­ പറ­ഞ്ഞു.­

എന്‍­ഡോ­സള്‍­ഫാന്‍­: സര്‍­ക്കാര്‍ ആ­ശ്വാ­സ പ­ദ്ധ­തി­കള്‍ അ­ട്ടി­മ­റി­ക്കു­ന്നു-DYFI  വി­ദഗദ്ധ ഡോ­ക്ടര്‍­മാ­രു­ടെ നേതൃ­ത്വ­ത്തില്‍­ നടന്ന മെഡി­ക്കല്‍­ ക്യാ­മ്പു­കളില്‍ കണ്ടെത്തി­യ രോ­ഗി­കളെ ഉള്‍­പ്പെടു­ത്തി­യാ­ണ്­ നി­ലവി­ലു­ള്ള ലി­സ്­റ്റ്­ തയ്യാ­റാ­ക്കി­യത്.­ ഇത്­ പു­ന:­പരി­ശോ­ധി­ക്കേണ്ട കാ­ര്യ­മി­ല്ല.­ കാ­റ്റഗറി­ ഒന്നി­ലും­ രണ്ടി­ലും­പെട്ട മു­ഴു­വനാ­ളു­കള്‍­ക്കും­ അഞ്ചു­ലക്ഷം­ രൂ­പ വീ­തവും­ ബാ­ക്കി­യു­ള്ളവര്‍­ക്ക്­ മൂ­ന്നു­ലക്ഷം­ വീ­തവും­ നല്‍­കണം.­ ഇതു­വരെ ഉള്‍­പെടാ­ത്തവരെ കണ്ടെത്താന്‍­ പു­തി­യ മെഡി­ക്കല്‍­ ക്യാ­മ്പ്­ സം­ഘടി­പ്പി­ക്കണം.­ അതി­ന്­ മന്ത്രി­മാരു­ടെ ചര്‍­ചയല്ല സര്‍­ക്കാര്‍­ തീ­രു­മാ­നമാ­ണ് വേണ്ടത്.­ ചര്‍­ച ചെയ്­ത്­ സഹാ­യം­ നല്‍­കു­ന്നത്­ നീ­ട്ടി­വയ്­ക്കാ­നാ­ണ്­ ആലോ­ച­ന.­

മു­ഖ്യ­മന്ത്രി­യും­ മറ്റ്­ മന്ത്രി­മാ­രും­ പ്രഖ്യാ­പി­ച്ച പു­നരധി­വാ­സ പദ്ധതി­കളും­ സഹാ­യങ്ങളും­ എത്രയും­ വേഗം­ നടപ്പാ­ക്കണം.­ ധനസഹാ­യം­ നല്‍­കി­യാ­ലും­ ഇപ്പോള്‍­ കി­ട്ടു­ന്ന പെന്‍­ഷന്‍­ നിര്‍­ത്തലാ­ക്കരു­ത്.­ എടി­എം­ കാര്‍­ഡ് വഴി­ സഹാ­യം­ നല്‍­കു­ന്നത്­ നിര്‍­ത്തി­ എല്ലാ­വര്‍­ക്കും­ പഴയതു­പോ­ലെ തപാല്‍­വഴി­ നല്‍­കണം.­ ദു­രന്തബാ­ധി­ത കു­ടും­ബങ്ങളു­ടെ കടം­ എഴു­തി­ത്തള്ളണം.­ വീ­ടും­ സ്ഥലവും­ ഇല്ലാ­ത്തവര്‍­ക്ക്­ വീ­ട്­ നിര്‍­മി­ച്ച്­ നല്‍­കണം.­ എന്‍­ഡോ­സള്‍­ഫാന്‍­ നി­രോ­ധി­ക്കു­ന്നതി­നും­ കമ്പനി­കളില്‍­നി­ന്ന്­ നഷ്ടപരി­ഹാ­രം­ വാ­ങ്ങി­യെടു­ക്കു­ന്നതി­നും­ ഡി­വൈഎഫ്‌­ഐ സു­പ്രീ­ം­കോ­ടതി­യില്‍­ നല്‍­കിയി­ട്ടു­ള്ള ഹര്‍­ജി­യില്‍­ സം­സ്ഥാ­നം­ ശക്തമാ­യ നി­ലപാ­ട്­ സ്വീ­കരി­ക്കണം.­

നിര്‍­ഭാ­ഗ്യ­വശാല്‍­ കേസി­നെ ദുര്‍­ബലപ്പെടു­ത്തി­ കീ­ടനാ­ശി­നി­ ലോ­ബി­യെ സഹാ­യി­ക്കു­ന്ന നിലപാ­ടാ­ണ്­ സര്‍­ക്കാര്‍­ സ്വീ­കരി­ക്കു­ന്നത്.­ മതി­യാ­യ ചി­കി­ത്സ എല്ലാ­വര്‍­ക്കും­ ലഭി­ക്കാനാ­വശ്യ­മാ­യ സൗ­കര്യമുണ്ടാ­ക്കണം.­ ഈ­ ആവശ്യ­ങ്ങളുന്നയി­ച്ച്­ ദു­രന്തബാ­ധി­തരെയും­ കു­ടും­ബാം­ഗങ്ങളെയും­ സാംസ്­കാ­രി­ക നാ­യകരെയും­ രാ­ഷ്ട്രീ­യ നേതാ­ക്കളെയും­ ബഹു­ജനങ്ങളെയും­ പങ്കെടു­പ്പി­ച്ച്­ ­ കലക്ടറേറ്റി­നു­ മു­ന്നില്‍­ സത്യാ­ഗ്രഹം നടത്തും.­­

ദു­രന്തബാ­ധി­തരെ വഞ്ചി­ക്കു­ന്ന നി­ലപാ­ട്­ സര്‍­ക്കാര്‍­ തു­ടര്‍­ന്നാ­ല്‍­ സമരം­ കൂ­ടു­തല്‍­ ശക്തി­പ്പെടു­ത്തും­.­ മു­ഖ്യ­മന്ത്രി­­ ഉള്‍­പ്പെടെയു­ള്ള മന്ത്രി­മാ­രെ ജി­ല്ലയില്‍­ കാ­ലു­­കു­ത്താന്‍­ അനു­വദിക്കി­ല്ല.­ തി­രു­വനന്തപു­രത്തേക്കും­ സമരം­ വ്യാ­പി­പ്പി­ക്കു­മെന്ന്­ സം­സ്ഥാ­ന സെക്രട്ടറി­ ടി­ വി­ രാ­ജേഷ്­ പറഞ്ഞു.­ പ്രസി­ഡന്റ്­ എം.­ സ്വരാ­ജ്,­ വൈസ്­ പ്രസി­ഡന്റു­മാ­രാ­യ പി­.പി.­ ദി­വ്യ,­ കെ. രാ­ജേഷ്,­ ജി­ല്ലാ­സെക്രട്ടറി­ സി­ജി­ മാ­ത്യു,­ പ്രസി­ഡന്റ്­ മധു­ മു­തി­യക്കാല്‍,­ സം­സ്ഥാ­നകമ്മി­റ്റി­ അം­ഗങ്ങളാ­യ ഷി­ബിന്‍,­ കെ. രാ­ജ്‌­മോ­ഹന്‍,­ കെ. മണി­കണ്­ഠന്‍­ എന്നി­വരാ­ണ്­ സം­ഘത്തി­ലു­ണ്ടാ­യി­രു­ന്ന മറ്റ്­ നേതാ­ക്കള്‍.­ സി­.പി­.എം.­ കേന്ദ്രകമ്മി­റ്റി­ അം­ഗം­ പി.കെ. ശ്രീ­മതിയും­ മഹി­ളാ­അസോ­സി­യേഷന്‍­ നേതാ­ക്കളും­ രാ­വി­ലെ സം­ഘത്തോ­ടൊ­പ്പമുണ്ടാ­യി­.

Keywords:  Kasaragod, Endosulfan, UDF, Goverment, DYFI, Kerala, Press meet, T.V. Rajesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia