ഗുരു മനുഷ്യദൈവമെന്ന് പ്രചരിപ്പിക്കുന്നത് ഡി.വൈ.എഫ്.ഐ മാത്രം: വെള്ളാപ്പള്ളി നടേശന്‍

 



കോട്ടയം: ഗുരു മനുഷ്യദൈവമാണെന്ന് പ്രചരിപ്പിക്കുന്നത് ഡി.വൈ.എഫ്.ഐ മാത്രമാണെന്നും ഇക്കാര്യത്തില്‍ അവര്‍ക്കുമാത്രമാണ് തര്‍ക്കമുള്ളതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശ്രീനാരായണ സാംസ്‌ക്കാരിക സമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി യോഗത്തെയും വെള്ളാപ്പള്ളി നടേശനെയും എന്തും പറയാമെന്ന അവസ്ഥയിലായി കാര്യങ്ങള്‍. എന്തുകൊണ്ടാണ് ഇവര്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിവരെ പോകേണ്ട കാര്യമില്ല.

ഗുരു മനുഷ്യദൈവമെന്ന് പ്രചരിപ്പിക്കുന്നത് ഡി.വൈ.എഫ്.ഐ മാത്രം: വെള്ളാപ്പള്ളി നടേശന്‍ഹിന്ദുക്കള്‍ സംഘടിത വോട്ട് ബാങ്ക് അല്ലാത്തതുമൂലമാണ് ഇത്തരക്കാരുടെ ഭീഷണിയ്ക്കും ആക്രമണത്തിനും ഇരയാകേണ്ടി വരുന്നത്. ആദര്‍ശ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ജാതിരഹിത മതരഹിത സമൂഹം എന്ന് പറഞ്ഞ് ജാഥ നടത്തുന്നവര്‍ ജാതിയും മതവും സത്യമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Keywords: Vellappally Natesan, DYFI, Sree Narayana Guru, God, Human, Communtiy, Socitey, Cultural, Kottayam, Teacher, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia