Criticized | 'തിരഞ്ഞെടുപ്പ് കാലത്ത് കേരള സ്റ്റോറി സംപ്രേഷണം ചെയ്യുന്നത് ദുരുദ്ദേശപരമെന്ന് ഡി വൈ എഫ് ഐ
Apr 5, 2024, 12:43 IST
കണ്ണൂര്‍: (KVARTHA) നുണകഥകളിലൂടെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മിച്ച 'കേരള സ്റ്റോറി'യെന്ന സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ദൂരദര്‍ശന്റെ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി വികെ സനോജ്. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തില്‍ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ ദൂരദര്‍ശന്‍ വഴി ഈ സിനിമ സംപ്രേക്ഷണം ചെയ്യാന്‍ വേണ്ടി തീരുമാനിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത് കേരളത്തെ അപമാനിക്കുന്നതും രാജ്യത്ത് വംശീയവും വര്‍ഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിച്ചുള്ളതാണെന്നും സനോജ് വ്യക്തമാക്കി.
ഏപ്രില്‍ അഞ്ചിന് കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്യാനുള്ള നീക്കത്തില്‍ നിന്നും ദൂരദര്‍ശന്‍ പിന്‍മാറണമെന്നും ദൂരദര്‍ശന്റെ ഈ തീരുമാനത്തില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

Keywords: DYFI State Secretary says broadcasting Kerala story during the election is malicious, Kannur, News, Politics, Doordarshan, Criticized, Kerala Story, DYFI, Media, Kerala News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.