VK Sanoj | 'മറ്റേതെങ്കിലും പെണ്‍കുട്ടിയായിരുന്നെങ്കില്‍ വീരവനിതയാകുമായിരുന്നു'; ആര്യയ്‌ക്കെതിരെ സൈബര്‍ ഇടത്തില്‍ സംഘടിത കടന്നാക്രമണമെന്ന് വി കെ സനോജ്
May 1, 2024, 17:33 IST
കണ്ണൂര്‍: (KVARTHA) തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി വി കെ സനോജ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്യാ രാജേന്ദ്രനെതിരെ സൈബര്‍ ഇടത്തില്‍ സംഘടിതമായ ആക്രമണം നടക്കുകയാണെന്നും വി കെ സനോജ് ചൂണ്ടിക്കാട്ടി.
സ്ത്രീകളോട് മോശമായി പെരുമാറിയതിനെതിരെ സ്വാഭാവികമായി ഉണ്ടായ ചോദ്യം ചെയ്യലാണ് ഇതെന്നും വി കെ സനോജ് പറഞ്ഞു. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ല. ഇതിനൊക്കെ ദൃക്‌സാക്ഷികളുണ്ട്. അവരോട്
ഡ്രൈവറാണ് മോശമായി പെരുമാറിയത്. ലൈംഗിക അധിക്ഷേപമുണ്ടായാല്‍ ചോദ്യം ചെയ്യുക തന്നെ വേണം. തെമ്മാടികളെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടത് ആര്യയുടേത് ശരിയായ പ്രതികരണമാണ്.

പെണ്‍കുട്ടികള്‍ ആര്യ പ്രതികരിച്ച രീതിയില്‍ തന്നെ പ്രതികരിക്കണം. മറ്റേതെങ്കിലും പെണ്‍കുട്ടിയായിരുന്നെങ്കില്‍ വീരവനിതയാകുമായിരുന്നു. ആര്യയ്‌ക്കെതിരായ ആക്രമണം ഡി വൈ എഫ് ഐ ശക്തമായി കൈകാര്യം ചെയ്യും. ആര്യയ്‌ക്കെതിരായ ഹീനമായ ആക്രമണത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും വി കെ സനോജ് വ്യക്തമാക്കി.
Keywords: News, Kerala, Politics, Kannur, Kannur-News, KSRTC Driver, Case, DYFI State Secretary, VK Sanoj, Support, Mayor, Arya Rajendran, Kannur News, Politics, Woman, Social Media, DYFI State Secretary VK Sanoj supports Mayor Arya Rajendran.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.