കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇ അഹമ്മദിന്റെ കോലം കത്തിച്ചു
Jun 20, 2012, 13:30 IST
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇ അഹമ്മദിന്റെ കോലം കത്തിച്ചു. ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കോലം കത്തിക്കല്‍. 20ഓളം പ്രവര്‍ത്തകര്‍ കരിങ്കൊടിയേന്തി ലീഗ് ജില്ലാകമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ശേഷമാണ് കോലംകത്തിച്ചത്.
മുസ്ലീംലീഗ് ജില്ലാ ഭാരവാഹിയായി വികെ അബ്ദുള്‍ഖാദര്‍ മൗലവിയെ സംസ്ഥാന നേതൃത്വം നോമിനേറ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത്‌ലീഗ് പ്രകടനവും കോലംകത്തിക്കലും നടത്തിയത്. ജില്ലാ ഭാരവാഹിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ജില്ലയില്‍ തര്‍ക്കം നിലനിന്നിരുന്നു. ഭാരവാഹി തെരഞ്ഞെടുപ്പിനെത്തിയ പി.കെ.കെ ബാവയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്‍പ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.
Keywords: Kannur, Kerala, E. Ahmed, Youth League
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.