E-book | രാഷ്ട്ര നിര്‍മാണത്തിനായി ശ്രദ്ധേയ സംഭാവനകള്‍ നല്കിയ 100 കേരളീയ മുസ്ലിം സ്ത്രീകളെക്കുറിച്ച് ഇ-പുസ്തകമിറങ്ങുന്നു; പ്രകാശനം നവംബര്‍ 1ന്
Oct 30, 2022, 19:18 IST
തിരുവനന്തപുരം: (www.kvartha.com) രാഷ്ട്ര നിര്‍മാണത്തിനായി ശ്രദ്ധേയ സംഭാവനകള്‍ നല്കിയ 100 കേരളീയ മുസ്ലിം സ്ത്രീകളെക്കുറിച്ച് ഇ-പുസ്തകമിറങ്ങുന്നു. മുതിര്‍ന്ന ആഗോള നയതന്ത്രജ്ഞ ഡോ. ഫെറ കെ ഉസ്മാനി നേതൃത്വം നല്കുന്ന റൈസിങ് ബിയോന്‍ഡ് ദ് സീലിങ് (RBTS) കൂട്ടായ്മയാണ് പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. Rising Beyond The Ceiling: 100 Inspiring Muslim Women of Kerala എന്നു പേരിട്ടിരിക്കുന്ന ലഘുജീവചരിത്ര സമാഹാരത്തിന്റെ പ്രകാശനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു നടക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, ഗായകര്‍, പൊതുപ്രവര്‍ത്തകര്‍, കലാകാരികള്‍, വാണിജ്യപ്രമുഖര്‍ തുടങ്ങിയവരുടെ വിജയഗാഥകളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.
നീണ്ട ശ്രമത്തിനൊടുവിലാണ് ഇ-പുസ്തകമെന്ന ആശയം യാഥാര്‍ഥ്യമായത്. 2020ല്‍ പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു. രാഷ്ട്രനിര്‍മാണത്തിനു സംഭാവനകള്‍ നല്കിയ കേരളീയ മുസ്ലിം സ്ത്രീകളെ കണ്ടെത്തുകയായിരുന്നു ആദ്യഘട്ടം. നാമനിര്‍ദേശം ലഭിച്ച പല പേരുകളില്നിന്നാണ് നൂറുപേരെ തെരഞ്ഞെടുത്തത്.
ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംരംഭകനും സാമൂഹ്യപ്രവര്‍ത്തകനുമായ അമീര്‍ അഹ്മദ്, ബ്രൂക്ലിന്‍ കോളജ് പ്രഫസര്‍ ഡോ. ശഹീന്‍ ഉസ്മാനി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും സേവനത്തിന്റെയും പ്രതീകങ്ങളായ കേരളീയ മുസ്ലിം സ്ത്രീകളില്‍ ചുരുക്കം പേര് മാത്രം ഉള്‍പെടുന്നതാണ് പട്ടികയെന്ന് ഡോ. ഫെറ കെ ഉസ്മാനി ചൂണ്ടിക്കാട്ടി. സാമൂഹ്യമുന്നേറ്റത്തിനു പ്രചോദനമേകുന്ന വേദിയായാണ് ആര്ബിടിസിയെ രൂപപ്പെടുത്തിയിരിക്കുന്നത്. നൂറു മുസ്ലിം സ്ത്രീകളുടെ മാതൃകാപരമായ ജീവിതം ഇന്ഡ്യക്കകത്തും പുറത്തുമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജീവിതിയാത്രയില് ഊര്‍ജം പകരുമെന്ന് അവര്‍ കരുതുന്നു.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആര്ബിടിസി 18 - 25 വയസിന് ഇടയില്‍ പ്രായമുള്ള എല്ലാ മതവിഭാഗങ്ങളിലും പെട്ട യുവതികള്‍ക്കായി ഓണ്‍ലൈന്‍ മെന്റര്‍ഷിപ് പ്രോഗ്രാം നടത്തുന്നുണ്ട്. എല്ലാ മതവിശ്വാസങ്ങളോടും ചേര്‍ന്നുനിന്നുകൊണ്ട് സമഗ്രതയോടെ കേരള മുസ്ലിം സ്ത്രീകളുടെ ജീവചരിത്രം രേഖപ്പെടുത്തുക വഴി ഇത്തരം കാര്യങ്ങളെ സംബന്ധിച്ചു വ്യാജചരിത്രം പ്രചരിക്കുന്നതിനു തടയിടാന്‍ കഴിയുമെന്ന് ആര്ബിടിസി പ്രതീക്ഷിക്കുന്നു.
നവംബര്‍ ഒന്നിന് ഇന്‍ഡ്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് ഇ-ബുക് പ്രകാശനച്ചടങ്ങ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്മാന് ജസ്റ്റിസ് സികെ അബ്ദുര്‍ റഹീം, രാജ്യസഭാ എംപി ജെബി മേത്തര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. സൂം വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ ചടങ്ങിന്റെ ഭാഗമാകും. ആമസോണ്‍ കിന്‍ഡില്‍ വഴി ഇ-ബുകിന്റെ പ്രീ ഓര്‍ഡറിങ് നടത്താന്‍ കഴിയും. ആര്ബിടിസി 100ല്‍ പെട്ടവരുടെ ജീവിത സംഗ്രഹം https://www(dot)inspiringindianmuslimwomen(dot)org/kerala എന്ന ലിങ്കില്‍ നവംബര്‍ ഒന്നുമുതല്‍ ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: +971561717620. ഇ-മെയില്‍: ameer(at)manappat(dot)com

Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Book, Muslims, India, Women, E-Book, Kerala Muslim Women, E-book about 100 Kerala Muslim women.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.