ആര്‍ ടി ഓഫിസില്‍ പൊട്ടിക്കരഞ്ഞ് ലൈവ്; അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തല്‍; ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍
Aug 9, 2021, 17:12 IST
കണ്ണൂര്‍: (www.kvartha.com 09.08.2021) യാത്രാ ബ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ പൊലീസ്. കണ്ണൂര്‍ ആര്‍ടിഒ യുടെ പരാതിയിലാണ് നടപടി. ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കലക്ടറേറ്റിലെ ആര്‍ടി ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓഫീസില്‍ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.
വാഹന നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്റെ രൂപകല്‍പനയില്‍ മാറ്റം വരുത്തി തുടങ്ങിയ ഒന്‍പതു കുറ്റങ്ങള്‍ ചുമത്തി മോടോര്‍ വെഹിക്കിള്‍ വിഭാഗം കഴിഞ്ഞ ദിവസം ബ്ലോഗര്‍മാരുടെ വാഹനം പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന് ഉടമകളായ എബിന്‍, ലിബിന്‍ എന്നിവരോട് തിങ്കളാഴ്ച രാവിലെ ആര്‍ടി ഓഫിസില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ഓഫിസില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവരെ തുണച്ച് ഒരുകൂട്ടം ചെറുപ്പക്കാരും ഓഫിസിന് പുറത്തെത്തി. ആര്‍ടിഒയുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷന്‍ പരിസരത്തു തടിച്ചു കൂടിയ ബ്ലോഗര്‍മാരുടെ ഇരുപതോളം ആരാധകരും പൊലീസ് കസ്റ്റഡിയിലാണ്. ആര്‍ടിഒ ഓഫിസില്‍ എത്തിയ ഇവര്‍ ഓഫിസിനകത്ത് വച്ച് ലൈവ് വിഡിയോ ചെയ്യുകയായിരുന്നു. പൊട്ടിക്കരഞ്ഞ് ലൈവ് ചെയ്യാന്‍ തുടങ്ങിയതോടെ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി ഇവരെ ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിന് ഏകദേശം 42,000 രൂപയോളം പിഴ ഈടാക്കുമെന്നാണ് മോടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിരത്തുകളിലെ മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലാണ് വാഹനത്തില്‍ രൂപമാറ്റം വരുത്തിയിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
Keywords: E Bull jet brothers taken into custody by Kannur Police, Kannur, News, Custody, Police, Police Station, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.