E-Coli | കൊച്ചിയിലെ ജലസ്രോതസുകളില്‍ ഇ-കോളി ബാക്ടീരിയ സാന്നിധ്യമെന്ന് കലക്ടര്‍; ആ വെള്ളമാണോ കുടിക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി

 


കൊച്ചി: (www.kvartha.com) ജില്ലയിലെ ജലസ്രോതസുകളില്‍ വയറിളക്കത്തിന് കാരണമാകുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് എറണാകുളം കലക്ടര്‍ ഹൈകോടതിയില്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച സാംപിളുകളില്‍ എല്ലാം ബാക്ടീരിയ കണ്ടെത്തിയെന്ന് കലക്ടര്‍ അറിയിച്ചു. 

അതേസമയം വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച ഹൈകോടതി ഇ-കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാര്‍ കുടിക്കുന്നതെന്ന് ചോദിച്ചു. കൊച്ചിയിലെ മാലിന്യപ്രശ്‌നത്തിലും ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. 

റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്നും ഹൈകോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

E-Coli | കൊച്ചിയിലെ ജലസ്രോതസുകളില്‍ ഇ-കോളി ബാക്ടീരിയ സാന്നിധ്യമെന്ന് കലക്ടര്‍; ആ വെള്ളമാണോ കുടിക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി


Keywords: News, Kerala, Kerala-News, Kochi, Kochi News, High Court, Criticism, Drinking Water, Water, Waste, Plastic Waste, Road, District Collector, E-Coli Bacteria in Water at Kochi, Says Collector.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia