E-Coli | കൊച്ചിയിലെ ജലസ്രോതസുകളില്‍ ഇ-കോളി ബാക്ടീരിയ സാന്നിധ്യമെന്ന് കലക്ടര്‍; ആ വെള്ളമാണോ കുടിക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി
Apr 11, 2023, 17:24 IST
കൊച്ചി: (www.kvartha.com) ജില്ലയിലെ ജലസ്രോതസുകളില്‍ വയറിളക്കത്തിന് കാരണമാകുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് എറണാകുളം കലക്ടര്‍ ഹൈകോടതിയില്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച സാംപിളുകളില്‍ എല്ലാം ബാക്ടീരിയ കണ്ടെത്തിയെന്ന് കലക്ടര്‍ അറിയിച്ചു.
അതേസമയം വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച ഹൈകോടതി ഇ-കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാര് കുടിക്കുന്നതെന്ന് ചോദിച്ചു. കൊച്ചിയിലെ മാലിന്യപ്രശ്നത്തിലും ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു.
റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്നും ഹൈകോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.