Criticism | പാല്‍കൊടുത്ത കൈക്ക് തന്നെ കടിച്ചോ? വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ സര്‍ക്കാരിന് ആമസോണും ഫ്ലിപ്പ് കാര്‍ട്ടും ചില്ലിക്കാശു പോലും നൽകിയില്ലെന്ന് വിമർശനം 

 
e-commerce giants face backlash for lack of aid in wayanad disaster
e-commerce giants face backlash for lack of aid in wayanad disaster

Representational image generated by Meta AI

തദ്ദേശീയ വ്യാപാരികളും സാധാരണക്കാരും സഹായം നൽകുമ്പോൾ  ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ മുഖംതിരിക്കുകയാണെന്നാണ് ആക്ഷേപം 

ഭാമനാവത്ത് 

കണ്ണൂര്‍: (KVARTHA) വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനോട് കണ്ണടച്ചു വന്‍കിട കുത്തകഭീമന്മാര്‍. കേരളത്തില്‍ നിന്നും ഓണ്‍ലൈന്‍ വ്യാപാരം വഴി കോടികള്‍ കടത്തുന്ന ആമസോണ്‍, ഫ്ലിപ് കാർട്ട്  കമ്പനികളാണ് ദുരന്തത്തില്‍ ചില്ലിക്കാശു പോലും നല്‍കാതെ മുഖം തിരിക്കുന്നതെന്നാണ് ആക്ഷേപം. നാട്ടിലെ പരമ്പരാഗത വ്യാപാരസ്ഥാപനങ്ങളുടെ നട്ടെല്ലൊടിച്ചു കേരളത്തില്‍ നിന്നും ഓണ്‍ലൈന്‍ വ്യാപാരം തകൃതിയായി നടത്തുന്ന ബഹുരാഷ്ട്ര ഭീമന്‍മാരാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വയനാട് ദുരിതാശ്വാസപദ്ധതിയെ അവഗണിക്കുന്നത്. 

മൊട്ടുസൂചിവരെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് ശീലമാക്കിയതോടെയാണ് നാട്ടുമ്പുറത്തൈ  വ്യാപാരസ്ഥാപനങ്ങളുടെ താഴുവീഴാന്‍ തുടങ്ങിയത്. കോവിഡ് കാലത്ത് ബഹുരാഷ്ട്ര കമ്പനികളുടെ ഓണ്‍ലൈന്‍ വ്യാപാരത്തെ ഏറെ പ്രോത്സാഹിപ്പിച്ചവരാണ്  സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരെന്നും ലോക്‌ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ ആമസോണിനും ഫ്ലിപ് കാർട്ടിനും പ്രവര്‍ത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നുവെന്നും ആരോപണമുണ്ട്.

e commerce giants face backlash for lack of aid in wayanad

മാത്രമല്ല ഇത്തരം ഔട്ട് ലെറ്റുകള്‍ക്കെതിരെ വ്യാപാരികള്‍ പ്രതിഷേധിച്ചപ്പോള്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി സുരക്ഷയും ഒരുക്കിയിരുന്നു. ഓണ്‍ ലൈന്‍ വ്യാപാര കമ്പനികള്‍ക്കെതിരെ പ്രതിഷേധിച്ച വ്യാപാരികള്‍ക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ വയനാട് ജില്ലയിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ഞൂറോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ആയിരത്തിലേറെപ്പേര്‍ പെരുവഴിയിലാവുകയും ചെയ്ത മഹാദുരന്തം നടന്നിട്ടു പത്തുദിവസം കഴിഞ്ഞിട്ടും ആഗോളതലത്തില്‍ ഭീമന്‍മാരായ വന്‍കിട കമ്പനിക്കാർ സാന്ത്വനമായി ചില്ലിക്കാശുപോലും നല്‍കിയില്ലെന്നാണ് വ്യാപാരി സംഘടനകള്‍ വിമര്‍ശിക്കുന്നത്. 

പിഞ്ചുകുട്ടികള്‍ അടക്കം കുടുക്ക പൊട്ടിച്ചു നാണയതുട്ടുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമ്പോള്‍  ഓണ്‍ലൈന്‍ കമ്പനികള്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നു. പ്രവാസി വ്യാപാരികളും ചലച്ചിത്ര നടന്‍മാരും നാട്ടിലെ കച്ചവടക്കാരും അന്നന്ന് അധ്വാനിച്ചു ജീവിക്കുന്ന തൊഴിലാളികളും മാതൃയാകുമ്പോഴാണ് ഈ കുത്തകകള്‍ കേരളത്തെ തിരിഞ്ഞു നോക്കാത്തത്. ഇവരെ ബഹിഷ്‌കരിക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടു നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നത്. 
 
വയനാടിലെ ദുരന്തത്തില്‍ കൈമെയ് മറന്ന് സര്‍ക്കാരിനെയും ദുരിതബാധിതരെ സഹായിക്കുകയാണ് കേരളത്തിലെ വ്യാപാരസംഘടനകളായ വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യാപാരി വ്യവസായി സമിതിയും. അടിയന്തിര ധനസഹായം സര്‍ക്കാരിന് നല്‍കാന്‍ ഇവര്‍ ലക്ഷങ്ങളാണ് കൈമാറിയത്. ഇതു കൂടാതെ രണ്ടാംഘട്ടം ദുരന്തബാധിതര്‍ക്ക് വീടുനിര്‍മിക്കുന്നതിനായി കോടികളുടെ ഫണ്ടു ശേഖരിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ കേരളത്തില്‍ നിന്നും കോടികള്‍ സംഭരിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ നിലപാട് ശക്തമാകുന്നത്.

അതേസമയം, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ നേരിട്ട് ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്നും അവർ വ്യാപാരികൾക്ക് ഒരു വലിയ പ്ലാറ്റ്‌ഫോം നൽകുകയാണ് ചെയ്യുന്നതെന്നും മറുവാദമുണ്ട്. മലയാളികളും ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ഇത്തരം പ്ലാറ്റ്‌ഫോം ഒരുക്കുന്നതിലൂടെ കോടികൾ സമ്പാദിക്കുമ്പോൾ ദുരന്ത ബാധിതർക്ക് കൈത്താങ്ങാവാത്തതാണ് വിമർശന വിധേയമാകുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia