തിരുവനന്തപുരം: വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് പരമാവധി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതു സംബന്ധിച്ച് ഇ ഗവേര്‍ണന്‍സ് ദേശീയ ശില്പശാല 27നു തിരുവനന്തപുരത്ത് നടക്കും. ദേശീയതലത്തിലുള്ള വിദഗ്ധര്‍ നേതൃത്വം കൊടുക്കുന്ന നാലു മണിക്കൂര്‍ ശില്പശാലയില് മുഖ്യമന്ത്രിയുള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനും ചീഫ് സെക്രട്ടറിയും വകുപ്പുതല സെക്രട്ടറിമാരും ഉതോദ്യോഗസ്ഥരും പങ്കെടുക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശില്പശാല ഉദ്ഘാടനം ചെയ്യും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്മാര്‍ട്ട് ഗവണ്മെന്റ് സിഇഒ സഞ്ജീവ് മിത്തല്‍, കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി ജെ. സത്യനാരായണ, ഐഐഎം അഹമ്മദാബാദ് പ്രഫ. സുഭാഷ് ഭട്നാഗര്‍, മറ്റു സംസ്ഥാനങ്ങളില്‍ വിജയം വരിച്ച ഇ ഗവേര്‍ണന്‍സ് പദ്ധതികള്‍ക്കു നേതൃത്വം കൊടുത്ത ഉതോദ്യോഗസ്ഥര് തുടങ്ങിയവര്‍ ക്ലാസെടുക്കും.
രാജ്യത്ത് ഇ ഗവേര്‍ണന്‍സ് നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്‍പന്തിയിലാണെങ്കിലും പൂര്‍ണ ലക്ഷ്യം അതിവേഗം കൈവരിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യമൈന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അടുത്ത മാര്‍ച്ചോടു കൂടി കേരളത്തിലെ എല്ലാ ജില്ലകളും ഇ ഡിസ്ട്രിക്ട് ആകുകയാണ്. ദേശീയതലത്തില്‍ 50 ജില്ലകളില്‍ ഇ ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കുകയെ ലക്ഷ്യത്തില്‍ 14ഉം നടപ്പാക്കുന്നതു കേരളത്തിലാണ്. ഇപ്പോള്‍ തന്നെ 13 ലക്ഷത്തിലധികം ഡിജിറ്റല്‍ ഒപ്പോടു കൂടിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കഴിഞ്ഞു. 2.9 കോടി ജനങ്ങള്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തി. ബാക്കിയുള്ളവരെ ജൂണോടെ എന്റോള്‍ ചെയ്യും. ഇതോടെ മുഴുവന്‍ ആളുകള്‍ക്കും ആധാറുള്ള ആദ്യ സംസ്ഥാനം കേരളമാകും.
വാണിജ്യനികുതി വകുപ്പിന്റെ കേരള വാല്യൂ ആഡഡ് ടാക്സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചു. വ്യാപാരികള്‍ക്ക് നിര്‍ബന്ധിത ഇ ഫയലിംഗ് നടപ്പാക്കിയ എക സംസ്ഥാനമാണു കേരളം. മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്തെ മുഴുവന്‍ രേഖകളും ഡിജിറ്റലൈസ് ചെയ്തു.
ഇ ഗവേര്‍ണന്‍സിന്റെ അടുത്ത ഘട്ടമായ ഭരണതലത്തിലുള്ള പുന:ക്രമീകരണത്തിലേക്കു കടക്കുകയാണ് ശില്പശാലയുടെ ലക്ഷ്യമെ് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റംവരുത്തി സേവനങ്ങള്‍ ഏറ്റവും ലളിതമാക്കും. അപ്പോള്‍ ചെലവു കുറഞ്ഞ രീതിയില്‍, വളരെ വേഗത്തില്‍, ഗുണമേന്മയുള്ള സേവനം നല്കാന് കഴിയും.
ഇ ഗവേര്‍ണന്‍സ് കാര്യക്ഷമമാക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം സാധ്യമാകണം. സംസ്ഥാനത്തെ എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചുള്ള ഏകജാലക സംവിധാനം ഉടനേ യാഥാര്‍ത്ഥ്യമാക്കും. ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരം കയറിയിറങ്ങു സാഹചര്യം ഒഴിവാക്കാനുള്ള സംവിധാനമാണ് ലക്ഷ്യമിടുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇ ഗവേര്‍ണന്‍സ് ഏറ്റവും കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുന്ന സംസ്ഥാനം കേരളമാണ്. പത്തോളം ടെലികോം- ഇന്റര്‍നെറ്റ് ദാതാക്കളിലൂടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാണ്. കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് ബ്ലോക്ക്തലം വരെ എത്തി. ഈ വര്‍ഷം അവസാനത്തോടെ പഞ്ചായത്തുതലം വരെ കണക്ടിവിറ്റി ലഭിക്കും. സംസ്ഥാനത്ത് രണ്ടു ഡേറ്റാ സെന്ററുകള്‍ പ്രവര്‍ത്തിക്കുു. കേരളത്തിലെ 3.30 കോടി ജനങ്ങള്‍ക്ക് 3.50 കോടി മൊബൈല്‍ കണക്ഷനുണ്ട്. എല്ലാ പഞ്ചായത്തുകളിലും രണ്ട് അക്ഷയകേന്ദ്രങ്ങള്‍ വീതം പ്രവര്‍ത്തിക്കുന്നുണ്ട്. ഐടി @ സ്കൂള്‍ പദ്ധതി വഴി പ്രതിവര്‍ഷം നാലു ലക്ഷത്തോളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം ലഭിക്കുന്നു.
സര്‍ക്കാരിന്റെ ഐടി നയത്തിലും ഇ ഗവേര്‍ണന്‍സ് റോഡ് മാപ്പിലും നൂറു ശതമാനം ഇ സാക്ഷരതയും ഡിജിറ്റലുമായ സംസ്ഥാനമായി കേരളം മാറുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ആ ലക്ഷ്യം കൈവരിക്കാന്‍ ദേശീയ ശില്പശാല സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Kerala, Thrivananthapuram, E-Government, Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.