പാലക്കാട് സി പി എമിലെ വിഭാഗീയതയുടെ തുരുത്ത് തകര്‍ക്കാന്‍ നേരിട്ട് ഇടപെട്ട് പിണറായി; ഏരിയാ സമ്മേളനത്തില്‍ തോറ്റവര്‍ ജില്ലാ കമിറ്റിയില്‍

 


പാലക്കാട്: (www.kvartha.com 02.01.2022) പാലക്കാട് സി പി എമിലെ വിഭാഗീയതയുടെ തുരുത്ത് തകര്‍ക്കാന്‍ പി ബി അംഗം പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടു. സമ്മേളനത്തില്‍ മുഴുവൻ സമയം ചെലവഴിച്ച അദ്ദേഹത്തിന് കാര്യങ്ങള്‍ നേരിട്ട് ബോധ്യംവന്നതോടെയാണ് നടപടികള്‍ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെയും കോങ്ങാട് എംഎല്‍എ എ കെ ശാന്തകുമാരിയേയും കെ പ്രേമനേയും ജില്ലാ കമിറ്റിയില്‍ ഉള്‍പെടുത്തി. പുതുശ്ശേരി ഏര്യാസമ്മേളനം ബിനുമോളെ ജില്ലാ സമ്മേളന പ്രതിനിധിപോലും ആക്കിയിരുന്നില്ല. ഗ്രൂപ് പോര് അതിരൂക്ഷമായതിനെ തുടര്‍ന്നാണ് മറ്റൊരു ജില്ലയിലും ഇല്ലാത്ത സ്ഥിതിവിശേഷം ഇവിടെ ഉണ്ടായത്.
               
പാലക്കാട് സി പി എമിലെ വിഭാഗീയതയുടെ തുരുത്ത് തകര്‍ക്കാന്‍ നേരിട്ട് ഇടപെട്ട് പിണറായി; ഏരിയാ സമ്മേളനത്തില്‍ തോറ്റവര്‍ ജില്ലാ കമിറ്റിയില്‍

നിലവിലെ ജില്ലാ സെക്രടറി സി കെ രാജേന്ദ്രന് പകരം പി കെ ശശിയും അദ്ദേഹത്തിനൊപ്പം ഉള്ളവരും മറ്റൊരാളെ സെക്രടറിയാക്കാന്‍ നീക്കംനടത്തിയെങ്കിലും വിജയിച്ചില്ല. സി കെ രാജേന്ദ്രന്‍ നിര്‍ദേശിച്ച ഇ എൻ സുരേഷ്ബാബു സെക്രടറിയായി. 44 അംഗ ജില്ലാ കമിറ്റിയില്‍ നാല് വനിതകളെ ഉള്‍പെടുത്തി. ഇതോടെ പത്ത് ശതമാനം വനിതാപ്രാതിനിധ്യം എന്ന നിലപാട് നടപ്പായി. 14 പേരെ ഒഴിവാക്കി. 15 പുതുമുഖങ്ങള്‍ കമിറ്റിയിലുണ്ട്. നിര്‍ബന്ധമായും പാര്‍ടിയിലുണ്ടാകേണ്ടവര്‍ ലോകല്‍, ഏര്യാസമ്മേളനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് സംഘടനാ ചര്‍ചകള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ചിലയിടങ്ങളില്‍ മത്സരമുണ്ടായി. അത് ജനാധിപത്യപരമായിരുന്നെന്നും പിണറായി പറഞ്ഞിരുന്നു. എന്നാല്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. വിഭാഗീയത ജില്ലയുടെ പലഭാഗത്തും രൂപപ്പെട്ടിട്ടുണ്ടെന്ന് ഒറ്റപ്പാലം സമ്മേളനത്തില്‍ താന്‍ ചൂണ്ടിക്കാണിച്ചിരുന്നെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. പി കെ ശശി, സി കെ രാജേന്ദ്രന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ക്കെതിരെയും പൊലീസിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പൊലീസിനെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രി ശരിവെച്ചു. പൊലീസിനെ നേരെയാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  Kerala, News, Top-Headlines, Palakkad, CPM, Pinarayi vijayan, Police, MLA,district committee, E N Suresh babu, District secretary, Politics, Panchayath president, E N Suresh Babu elected as CPM Palakkad District Secretary. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia