ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍; ഇ ശ്രീധരന്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയാകും, സംസ്ഥാനത്തുടനീളം താരപ്രചാരകന്‍, പ്രചാരണത്തിനായി പ്രത്യേക ഹെലികോപ്റ്റര്‍ സൗകര്യം
Mar 11, 2021, 18:25 IST
തൃശൂര്‍: (www.kvartha.com 11.03.2021) ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍. തൃശൂരില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയാകും. സംസ്ഥാനത്തുടനീളം ശ്രീധരന്‍ താരപ്രചാരകനായിരിക്കും. പ്രചാരണത്തിനായി പ്രത്യേക ഹെലികോപ്റ്റര്‍ സൗകര്യം ബിജെപി ഒരുക്കും.
കെ എസ് രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറയില്‍ നിന്ന് ജനവിധി തേടും. ധര്‍മടത്ത് പിണറായി വിജയനെതിരെ സി കെ പദ്മനാഭന്‍ മത്സരിക്കും. നേമത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍, നേമത്ത് കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണെങ്കില്‍ കുമ്മനത്തെ വേറൊരു മണ്ഡലത്തിലേക്ക് മാറ്റിയേക്കും.
വട്ടിയൂര്‍ക്കാവിലും കുമ്മനത്തിന്റെ പേര് പരിഗണനയിലുണ്ട്. കോന്നിയിലോ കഴക്കൂട്ടത്തോ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്നാണ് കമിറ്റിയില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. എന്നാല്‍, മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ വ്യക്തിപരമായ തീരുമാനം.
തൃശൂരില്‍ സുരേഷ് ഗോപി തന്നെ വേണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വവും നിലപാടെടുത്തു. എന്നാല്‍, മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചിട്ടുണ്ട്. സന്ദീപ് വാര്യരും മത്സരരംഗത്തുണ്ടാകും.
Keywords: E Sreedharan BJP candidate in Palakkad constituency, campaigning from Tomorrow, Thrissur, News, Politics, BJP, Palakkad, Assembly-Election-2021, Kerala.
തിരഞ്ഞെടുപ്പ് കമിറ്റി യോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഡെല്‍ഹിയിലേക്കു പോകും. കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം രണ്ടു ദിവസത്തിനുള്ളില്‍ തന്നെസ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുമെന്നാണ് അറിയുന്നത്.
വട്ടിയൂര്‍ക്കാവിലും കുമ്മനത്തിന്റെ പേര് പരിഗണനയിലുണ്ട്. കോന്നിയിലോ കഴക്കൂട്ടത്തോ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്നാണ് കമിറ്റിയില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. എന്നാല്‍, മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ വ്യക്തിപരമായ തീരുമാനം.
തൃശൂരില്‍ സുരേഷ് ഗോപി തന്നെ വേണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വവും നിലപാടെടുത്തു. എന്നാല്‍, മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചിട്ടുണ്ട്. സന്ദീപ് വാര്യരും മത്സരരംഗത്തുണ്ടാകും.
Keywords: E Sreedharan BJP candidate in Palakkad constituency, campaigning from Tomorrow, Thrissur, News, Politics, BJP, Palakkad, Assembly-Election-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.