Joyalukkas | പ്രമുഖ സ്വര്‍ണവ്യാപാരി ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
Feb 24, 2023, 22:17 IST
കൊച്ചി: (www.kvartha.com) ഇന്‍ഡ്യയിലെയും മധ്യ ഏഷ്യയിലെയും പ്രമുഖ സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. 1999 ഫെമയുടെ സെക്ഷന്‍ 4 ലംഘിച്ചതിന് 1999ലെ ഫെമ സെക്ഷന്‍ 37എ പ്രകാരമാണ് നടപടി.
ജോയ് ആലുക്കാസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കംപനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകള്‍ ഔദ്യോഗിക രേഖകള്‍, മെയിലുകള്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് ശേഖരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
Keywords: ED attaches assets worth over ₹305 crore of Joyalukkas jewellery group, Kochi, News, Business Man, Raid, Kerala.
ഹവാല വഴി ഇന്‍ഡ്യയില്‍ നിന്ന് ദുബൈയിലേക്ക് മാറ്റുകയും പിന്നീട് ഈ കള്ളപ്പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ദുബൈയിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തതിനാണ് സ്വത്ത് കണ്ടുകെട്ടിയതെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.
ജോയ് ആലുക്കാസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കംപനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകള്‍ ഔദ്യോഗിക രേഖകള്‍, മെയിലുകള്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് ശേഖരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
Keywords: ED attaches assets worth over ₹305 crore of Joyalukkas jewellery group, Kochi, News, Business Man, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.