ED | തൃശൂർ ജില്ലയിൽ സിപിഎമ്മിൻ്റെ എൺപതിലേറെ സഹകരണ ബാങ്ക് അക്കൗണ്ടുകൾ ഇ ഡി പരിശോധിക്കുന്നു; അടപടലം കുടുങ്ങുമോ?

 


/ നവോദിത്ത് ബാബു

കൊച്ചി: (KVARTHA) കരുവന്നൂർ ബാങ്ക് കുംഭകോണത്തിൻ സി.പി.എം ഉന്നത നേതാക്കൾ ഇടനിലക്കാരാണെന്ന നിഗമനത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കിയതോടെ വരാനിരിക്കുന്ന നാളുകൾ കേരള രാഷ്ട്രീയത്തിൽ സംഭവ ബഹുലമായി മാറിയേക്കും. രണ്ട് ദിവസം 15 മണിക്കൂറിലേറെ ഇ ഡി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ ബിജുവിനെ ചോദ്യം ചെയ്തതോടെ പാർട്ടിയെ വരിഞ്ഞു മുറുക്കുകയാണ് കേന്ദ്ര അന്വേഷണ ഏജൻസി.

ED | തൃശൂർ ജില്ലയിൽ സിപിഎമ്മിൻ്റെ എൺപതിലേറെ സഹകരണ ബാങ്ക് അക്കൗണ്ടുകൾ ഇ ഡി പരിശോധിക്കുന്നു; അടപടലം കുടുങ്ങുമോ?

കേസിലെ മുഖ്യപ്രതി സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ഇതാണ് പി.കെ.ബിജുവിലെത്തിയത്. താൻ പണം വാങ്ങിയ കാര്യം ബിജു ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ആർസി ബുക്ക് പണയം വെച്ചാണ് പണം വാങ്ങിയതെന്നും ഈ പണം തിരിച്ച് നൽകിയിട്ടില്ലെന്നുമാണ് ബിജുവിൻ്റെ മൊഴി.

അതേസമയം, തൃശ്ശൂരിൽ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ടീം മരവിപ്പിച്ച ബാങ്ക് ഓഫ് ഇന്ത്യയിലെ രണ്ട് അക്കൗണ്ടിന് പുറമെ മറ്റ് സഹകരണ ബാങ്കുകളിലടക്കമുള്ള 81 അക്കൗണ്ടുകൾ കൂടി ഇഡി പരിശോധിക്കുന്നുണ്ട്. 101 ഇടങ്ങളിൽ കെട്ടിടവും ഭൂമിയുമുണ്ട്. ഇതിൽ ആറിടത്തെ സ്വത്തുകള്‍ വിറ്റഴിച്ചു. ഈ വിവരങ്ങളാണ് വർഗീസ് ഇഡിയ്ക്ക് നൽകിയിട്ടുള്ളത്.

1000 ലേറെ വരുന്ന ബ്രാഞ്ച് കമ്മിറ്റികളുടേതോ, 250 ഓളം വരുന്ന ലോക്കൽ കമ്മിറ്റിയുടേതോ മറ്റ് സ്വത്ത് വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. ഇത് സംബന്ധിച്ച് ഇഡി പരിശോധന നടക്കുന്നുണ്ട്. എന്നാൽ ഒന്നും മറച്ച് വെച്ചിട്ടില്ലെന്നാണ് തൃശൂർ ജില്ലാ സെക്രട്ടറിവർഗീസ് പറയുന്നത്. കേന്ദ്ര ഏജൻസി പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിച്ച് സമരപരിപാടികൾ നടത്തി കേന്ദ്ര അന്വേഷണ ഏജൻസിയെ നേരിടാനാണ് സി.പി.എം ഒരുങ്ങുന്നത്.

Keywords: News, Kerala, Kochi, Politics, Election, CPM, ED, Case, Investigation, Central Agency, March, ED found 80 'undisclosed' bank accounts of CPM.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia