ED says in Court | കേന്ദ്ര സര്‍കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ സ്വപ്ന സുരേഷിന് നല്‍കിയിരുന്ന സുരക്ഷ ഇനി നല്‍കാനാവില്ലെന്ന് ഇ ഡി കോടതിയില്‍
Jun 29, 2022, 16:22 IST
തിരുവനന്തപുരം: (www.kvartha.com) 164 രഹസ്യ മൊഴിയെ തുടര്‍ന്ന് സ്വപ്ന സുരേഷിന് നല്‍കിയിരുന്ന കേന്ദ്ര സുരക്ഷ ഇനി നല്‍കാനാവില്ലെന്ന് ഇ ഡി കോടതിയില്‍. എറണാകുളം ജില്ലാ കോടതിയിലാണ് ഇ ഡി സത്യവാങ്മൂലം സമര്‍പിച്ചത്.
164 മൊഴിയെ തുടര്‍ന്ന് സ്വപ്നയുടെ പാലക്കാട്ടെ ഫ് ളാറ്റിന് പൊലീസ് സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സുരക്ഷ മതിയെന്നും പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും കാണിച്ച് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര സര്‍കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്ക് ഇല്ലെന്നും കോടതിയില്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍കാരിനെ കക്ഷിചേര്‍ക്കാനുള്ള അപേക്ഷ കോടതിയില്‍ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
Keywords: ED says Central government cannot provide security to Swapna Suresh, News, Kerala, Top-Headlines, Court, Central Government, Case, Enforcement, Ernakulam, Police, Advocate, Application, Directorate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.