മഴക്കാല ശുചീകരണ ക്യാമ്പയിന് 'ഇടവപ്പാതി' മൊബൈല്‍ ആപ്പ്

 


തിരുവനന്തപുരം: (www.kvartha.com 11.06.2016) മഴക്കാല ശുചീകരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ്‌വെയര്‍ സംവിധാനവും മൊബൈല്‍ ആപ്പും സജ്ജമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അടിയന്തിര ശ്രദ്ധ പതിയേണ്ട സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് 'ഇടവപ്പാതി' എന്ന മൊബൈല്‍ ആപ്പില്‍ കൂടി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ കഴിയും.

ശുചീകരണയത്‌നത്തില്‍ ശ്രദ്ധിക്കേണ്ട ഇടങ്ങള്‍ ഫോട്ടോയെടുത്ത് അയയ്ക്കുവാനുള്ള 'ഇടവപ്പാതി' എന്ന ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനുപുറമേ മാതൃകാപരമായ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതിനും സംവിധാനമുണ്ട്.
മഴക്കാല ശുചീകരണ ക്യാമ്പയിന് 'ഇടവപ്പാതി' മൊബൈല്‍ ആപ്പ്
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ജിയോറ്റാഗ് ചെയ്ത് സോഫ്റ്റ്‌വെയറിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ പദ്ധതിയുടെ അവലോകനത്തിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും വിനിയോഗിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്, അവരുടെ മാതൃകാ പദ്ധതികള്‍

 http://monsoon.cmcc.kerala.gov.in/ എന്ന സൈറ്റില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.


Keywords: Thiruvananthapuram, Kerala, LDF, Government, Chief Minister, Pinarayi vijayan, Facebook, Monsoon,  'Edavappathi', Mobile  app, Monsoon sanitation campaign.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia