രാവിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കാളികളായി. പുത്തനുടുപ്പ് ധരിച്ചും സുഗന്ധ ദ്രവ്യങ്ങള്‍ പൂശിയും നിസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്ത് ഈദ് ആശംസകള്‍ നേര്‍ന്നു. നിസ്‌കാര ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി. നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ ഒരേ ദിവസമായതിനാല്‍ ടെലിഫോണ്‍, എസ്.എം.എസ്, ഇമെയില്ഫൈസ്ബുക്ക് സന്ദേശങ്ങളുടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.
നാട്ടില്‍ മഴക്കാലമായതിനാല്‍ നോമ്പനുഷ്ടിക്കുന്നതിന് അനുകൂല സാഹചര്യമായിരുന്നെങ്കില്‍ ഗള്‍ഫില്‍ അത്യുഷ്ണത്തിനിടയിലാണ് വിശ്വാസികള്‍ 30 വ്രതമഷ്ടിച്ച് പുണ്യമാസത്തില്‍ ആരാധനാകര്‍മങ്ങളില്‍ മുഴുകിയത്. പുണ്യമാസത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ആഘോഷിക്കുന്ന പെരുന്നാള്‍ വര്‍ണ്ണങ്ങളില്‍ മാത്രം ഒതുങ്ങരുതെന്നും നോമ്പിലൂടെ നേടിയെടുത്ത സഹനവും ആത്മ സംസ്‌കരണവും സഹാനുഭൂതിയും ചിട്ടയുമെല്ലാം തുടര്‍ന്നുള്ള കാലങ്ങളിലും ഉണ്ടാകണമെന്ന് മുസ്ലിം നേതാക്കള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
Keywords: Ramzan, Eid Celebration, Kozhikode, Kerala, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.