Stray dog | തളിപ്പറമ്പ് നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം; 8 പേര്‍ക്ക് കടിയേറ്റു

 


തളിപ്പറമ്പ്: (www.kvartha.com) നഗരത്തിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവുനായ ആക്രമണം. ഭ്രാന്തന്‍കുന്ന് മുതല്‍ മീന്‍ചന്ത വരെയുളള സ്ഥലങ്ങളില്‍ വെളളിയാഴ്ച രാവിലെ എട്ടുപേരെയാണ് തെരുവുനായകള്‍ കടിച്ചു കീറിയത്. എട്ടുപേരുടെയും പരുക്ക് ഗുരുതരമാണ്. തളിപ്പറമ്പ് സഹകരണ ആശുപത്രി, താലൂക് ആശുപത്രി എന്നിവിടങ്ങളിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഒരാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഏഴുപേരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളേജിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടര മുതല്‍ ഒന്‍പത് മണിവരെയായിരുന്നു തെരുവുനായ പലരെയും പിന്‍തുടര്‍ന്ന് കടിച്ചു പറിച്ചത്. ഒരു ചുവന്ന നായയാണ് മുഴുവനാളുകളെയും കടിച്ചത്.
         
Stray dog | തളിപ്പറമ്പ് നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം; 8 പേര്‍ക്ക് കടിയേറ്റു

മുയ്യം വരഡൂരിലെ സുനിത (50), ഭ്രാന്തന്‍കുന്നിലെ പൈക്കാട്ട് കുനിയില്‍ ചന്ദ്രന്‍ (55) , സിബി (58), മന്ന പെട്രോള്‍ പമ്പിന് സമീപത്തെ കെ ഇബ്രാഹിം(36), തളിപ്പറമ്പ് സഹകരണാശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി ഉദയഗിരി പൂവത്ത് ഹൗസില്‍ സുചിത്ര (29), മന്ന സലാമത് നഗറിലെ എം പി മുസ്ത്വഫ (55), മൂത്തേടത്ത് ഹൈസ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥിനി സായി നിവേദ് (13), തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപം ഹബീബ് നഗര്‍ ആഇശ മന്‍സിലിലെ മുഹമ്മദ് ശംനാസ് എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ സിബിയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുള്ളത്.

Keywords: Stray dog, Taliparamba, Medical College, Kerala News, Kannur News, Eight injured in stray-dog attack.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia