Toddler Died | മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 8 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു
Mar 11, 2024, 16:45 IST
മലപ്പുറം: (KVARTHA) ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി - റഫീല ദമ്പതികളടെ മകള്‍ റിശ ഫാത്വിമയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കുഞ്ഞിന് കഞ്ഞി കൊടുക്കുന്നതിനിടെയാണ് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്.
ഉടന്‍ തന്നെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സിയ്ക്കായി വളാഞ്ചേരിയിലെ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡികല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Regional-News, Accident-News, Eight Month Old, Baby, Died, Toddler, Food, Stuck, Throat, Malappuram News, Eight-month-old baby dies after food gets stuck in throat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.