തിരുവനന്തപുരം: (www.kvartha.com 11.02.2017) കേന്ദ്ര സര്‍ക്കാരിന്റെ തീരദേശ സുരക്ഷാ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചതുമായ എട്ട് തീരദേശ സ്റ്റേഷനുകളില്‍ 232 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. കുമ്പള (കാസര്‍കോട്), തൃക്കരിപ്പൂര്‍ (കാസര്‍കോട്), അര്‍ത്തുങ്ക (ആലപ്പുഴ), തലശ്ശേരി (കണ്ണൂര്‍), പൊന്നാനി (മലപ്പുറം), വടകര (കോഴിക്കോട്), മുനയ്ക്കാക്കടവ് (തൃശൂര്‍), പൂവാര്‍ (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് പുതിയ തീരദേശ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.
തീരദേശ പോലീസ് സ്റ്റേഷനുകളില്‍ ഓരോന്നിലും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍-1, സബ് ഇന്‍സ്പെക്ടര്‍-2, എ.എസ്.ഐ/സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍-25, ഡ്രൈവര്‍-1 എന്നീ ക്രമത്തില്‍ മൊത്തം 29 തസ്തികകള്‍ വീതമാണ് സൃഷ്ടിച്ചത്. ഈ സ്റ്റേഷനുകളില്‍ ഓരോന്നിലും പ്രതിമാസം 6,000 രൂപ വേതനത്തില്‍ ഒരു കാഷ്വല്‍ സ്വീപ്പറെ നിയമിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഓരോ പോലീസ് സ്റ്റേഷനിലും യഥാര്‍ത്ഥ ആവശ്യത്തിനനുസരിച്ച് ബോട്ടുകള്‍ വാടകയ്ക്ക് എടുക്കാനുള്ള അനുമതിയും ഇതോടൊപ്പം ന കിയിട്ടുണ്ട്.
കൂടാതെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ബോട്ടുകള്‍ വാങ്ങിയതിനുശേഷം സാങ്കേതിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കഴിയുന്നതും വേഗം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Also Read:
കാസര്‍കോട്ടെ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന് സ്ഥലപരിമിതി വിനയാകും; തുടക്കത്തില്‍ 5 പേരെ വെച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ശുപാര്‍ശ, ആര് എം എസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന് പൂര്‍ണമായ സ്ഥലസൗകര്യമാകും
Keywords: Eight more Coastal Police Stations, Thiruvananthapuram, Kannur, Kasaragod, Kozhikode, Police Station, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.