Obituary | മകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ വൃദ്ധ മാതാവ് കുഴഞ്ഞുവീണ് മരിച്ചു
Oct 31, 2022, 18:26 IST
കോലഞ്ചേരി: (www.kvartha.com) മകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ വൃദ്ധ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. വലമ്പൂര്‍ തട്ടാംമുഗള്‍ കുരുമോളത്ത് ഏലിയാമ്മയാണ് (77) മരിച്ചത്. വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ 11 മണിയോടെ മകന്‍ ബാബുവിനൊപ്പം ഇവര്‍ കുന്നത്തുനാട് സ്റ്റേഷനിലെത്തിയതായിരുന്നു.
ബന്ധുക്കള്‍ തമ്മില്‍ നിലനിന്നിരുന്ന വഴിത്തര്‍ക്കം സംബന്ധിച്ച് ബാബു നല്‍കിയ പരാതിയില്‍ എതിര്‍ കക്ഷികളോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് എസ് ഐയുടെ മുറിയില്‍ പരാതിക്കാരനും എതിര്‍കക്ഷികളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ സ്റ്റേഷനിലെ വിസിറ്റിങ് റൂമില്‍ ബന്ധുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ഏലിയാമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവ്: വര്‍ഗീസ്. മക്കള്‍: ബാബു, ബിജു, ഷിജു, ഷാന്റി. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Elder Woman Died in Police station, Kochi, News, Dead, Hospital, Police Station, Complaint, Local News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.