വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jul 17, 2021, 14:27 IST
മലപ്പുറം: (www.kvartha.com 17.07.2021) വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മക്കരപ്പറമ്പ് രാമപുരം പടിയില്‍ ഒറ്റക്ക് താമസിക്കുന്ന മുട്ടത്തില്‍ ആഇശ (70)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍ സ്വന്തം വീട്ടില്‍ കഴിയുന്ന ആഇശ രാത്രിയാകുമ്പോള്‍ മകന്റെ വീട്ടിലേക്ക് പോവുകയാണ് പതിവ്.
പേരക്കുട്ടികള്‍ എത്തിയാണ് ആഇശയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്. കഴിഞ്ഞ ദിവസവും രാത്രി 9.15 മണിയോടെ പേരക്കുട്ടികളെത്തിയെങ്കിലും വീട്ടില്‍ നിന്നും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ബാത് റൂമില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത് കാരണം പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.
Keywords: Malappuram, News, Kerala, Death, Found Dead, Police, Woman, Elderly woman found dead at home in Malappuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.