Statement | അഭിഭാഷകരുടെ മുന്നില്‍ വെച്ച് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോസ് തന്റെ വസ്ത്രം വലിച്ച് കീറി ക്രൂരമായി മര്‍ദിച്ചു, വകീല്‍ ഓഫിസില്‍ പൂട്ടിയിട്ടു, കാറില്‍ കയറ്റിയശേഷം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പരാതിക്കാരി നല്‍കിയ മൊഴി പുറത്ത്
Nov 1, 2022, 18:58 IST
തിരുവനന്തപുരം: (www.kvartha.com) അഭിഭാഷകരുടെ മുന്നില്‍ വെച്ച് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോസ് തന്റെ വസ്ത്രം വലിച്ച് കീറി ക്രൂരമായി മര്‍ദിച്ചു, വകീല്‍ ഓഫിസില്‍ പൂട്ടിയിട്ടു, കാറില്‍ കയറ്റിയശേഷം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്കെതിരെ പരാതിക്കാരി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് പരാതിക്കാരിയെ കാണാതായ സംഭവത്തില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതലായി നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. എല്‍ദോസ് എം എല്‍ എയുടെ സുഹൃത്തുക്കളായ മൂന്ന് അഭിഭാഷകര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. തന്നെ ഫോണില്‍ വിളിച്ച് എംഎല്‍എയ്‌ക്കെതിരായ പരാതി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ മകനെയും അമ്മയെയും അപായപ്പെടുത്തുമെന്നും എംഎല്‍എയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്നും, ഇതിന് പുറമെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ കാരണമായ വിവരങ്ങളും മൊഴിയിലുണ്ട്.
അഭിഭാഷകരുടെ മുന്നില്‍ വെച്ച് പരാതി പിന്‍വലിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി തന്നെ മര്‍ദിച്ചതായും അതിന് ശേഷം തന്നെ അഭിഭാഷകര്‍ കാറില്‍ നിര്‍ബന്ധിച്ച് കയറ്റി വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായും പരാതിക്കാരി മൊഴിയില്‍ പറയുന്നു. അതിനൊപ്പം എംഎല്‍എയ്ക്ക് വേണ്ടി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ പറ്റിയും മൊഴിയില്‍ പരാമര്‍ശമുണ്ട്.
എംഎല്‍എയ്‌ക്കെതിരെ കോവളം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് അഭിഭാഷകര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും വഴങ്ങാതെ വന്നപ്പോള്‍ അഭിഭാഷകരുടെ മുന്നില്‍ വെച്ച് എല്‍ദോസ് വസ്ത്രം വലിച്ച് കീറി ക്രൂരമായി മര്‍ദിച്ചെന്നും പരാതിക്കാരി പറയുന്നു. തന്നെ കാണാതായ കേസില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് മുന്നില്‍ എംഎല്‍എയെയും കൂട്ടരെയും പേടിച്ചിട്ടാണ് ആ വിവരം പറയാതിരുന്നതെന്നും പരാതിക്കാരി പറയുന്നു.
മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ:
തനിക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ ഒമ്പതാം തീയതി രാവിലെ എം എല്‍ എ ഫോണില്‍ വിളിച്ചത്. ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ ഒരാളെ കാറില്‍ അയക്കാമെന്നും അതില്‍ വരണമെന്നും ഇല്ലെങ്കില്‍ അമ്മയെയും മകനെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് എം എല്‍ എ അയച്ച കാറില്‍ കയറി. പിന്നാലെ പാളയത്തുനിന്ന് കുന്നപ്പിള്ളിയും ഇതേ കാറില്‍ കയറി. തുടര്‍ന്ന് വഞ്ചിയൂരിലെ വകീല്‍ ഓഫിസില്‍ എത്തിച്ച് എംഎല്‍എയും മൂന്ന് അഭിഭാഷകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഓഫിസില്‍ കയറിയ ഉടന്‍ ഒരു അഭിഭാഷകന്‍ വാതില്‍ പൂട്ടിയിട്ടു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ അമ്മയെയും മകനെയും അപായപ്പെടുത്തുമെന്നും ഹണിട്രാപില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. പണവും വാഗ്ദാനം ചെയ്തു. ഒരു മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് നല്‍കാനും ആവശ്യപ്പെട്ടു. എംഎല്‍എയുടെ പിആര്‍ ജോലികള്‍ ചെയ്ത ആളാണെന്നും ശമ്പളം നല്‍കാത്തതിനാലാണ് എംഎല്‍എക്കെതിരേ കള്ളക്കേസ് നല്‍കിയതെന്നുമാണ് മുദ്രപ്പത്രത്തില്‍ എഴുതിയിരുന്നത്.
ഒപ്പിടാന്‍ വിസമ്മതിച്ചതോടെ എംഎല്‍എ കസേരയില്‍നിന്ന് ചാടി എഴുന്നേറ്റ് അസഭ്യം പറയുകയും തന്റെ തല പിടിച്ച് മുന്നോട്ട് താഴ്ത്തിയശേഷം കഴുത്തിന് പിന്നില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു. വീഴാന്‍ പോയപ്പോള്‍ ചുരിദാറിലും തലമുടിയിലും പിടിച്ചുവലിച്ചു. ചുരിദാറിന്റെ പിറകുവശം കീറി. പിന്നാലെ തലമുടിയില്‍ പിടിച്ച് മുദ്രപ്പത്രത്തില്‍ ഒപ്പിടാനായി ബലംപ്രയോഗിച്ചു. ഒപ്പിടാന്‍ വിസമ്മതിച്ചതോടെ എംഎല്‍എ കൂടുതല്‍ ക്ഷുഭിതനായി ഷാള്‍ അടക്കം കുത്തിപിടിച്ച് ശ്വാസംമുട്ടിച്ചു.
അഭിഭാഷകര്‍ എന്നെ വിടാന്‍ പറഞ്ഞപ്പോള്‍ തറയിലേക്ക് തള്ളിയിട്ടു. വീഴ്ചയില്‍ കൈമുട്ടിന് പരിക്കേറ്റു. ഭയന്ന് ആ മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് അഭിഭാഷകന്‍ തടയുകയും വീണ്ടും സോഫയില്‍ പിടിച്ചിരുത്തുകയും ചെയ്തു. ഈ സമയം മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത് ഒരാള്‍ മുറിയിലെത്തി. ഇയാള്‍ മൊബൈല്‍ ഫോണില്‍ എന്റെ വീഡിയോ ചിത്രീകരിച്ചു.
എംഎല്‍എ പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ ഈ വീഡിയോ കാണിച്ച് ഹണിട്രാപില്‍ കുടുക്കുമെന്നായിരുന്നു അയാളുടെ ഭീഷണി. പിന്നീട് അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ഓഫിസില്‍നിന്ന് പുറത്തിറങ്ങിയ ഞാന്‍, കെട്ടിടത്തിന്റെ താഴെ എത്തി ഒരു ഓടോറിക്ഷയില്‍ കയറി. ഈ സമയം അഭിഭാഷകര്‍ താഴെ എത്തുകയും ഓടോറിക്ഷ തടഞ്ഞ് എന്നെ പുറത്തിറക്കി മറ്റൊരു കാറില്‍ കയറ്റി.
മറ്റൊരു അഭിഭാഷകനാണ് ആ കാര്‍ ഓടിച്ചിരുന്നത്. പിന്നീട് മൂന്ന് അഭിഭാഷകരും കൂടി ഈ കാറില്‍ വഞ്ചിയൂരില്‍നിന്ന് പലസ്ഥലങ്ങളിലേക്ക് പോവുകയും ഒരു ആശുപത്രിക്ക് സമീപം എന്നെ റോഡില്‍ തള്ളിയിട്ട് കാറില്‍ കടന്നുകളയുകയുമായിരുന്നു.
Keywords: Eldhose Kunnapillil assaulted, tore dress up in front of lawyers, alleges complainant, Thiruvananthapuram, News, Attack, Complaint, Statement, Trending, Police, Kerala.
Keywords: Eldhose Kunnapillil assaulted, tore dress up in front of lawyers, alleges complainant, Thiruvananthapuram, News, Attack, Complaint, Statement, Trending, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.