High Court | ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണോ? കാര്യങ്ങള്‍ സിനിമാക്കഥ പോലെ തോന്നുന്നു; എല്‍ദോസ് എം എല്‍ എക്ക് എതിരായ കേസ് പരിഗണിക്കവെ ഹൈകോടതി

 


കൊച്ചി: (www.kvartha.com) പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നു ഹൈകോടതി. പീഡനക്കേസില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സര്‍കാരിന്റെയും യുവതിയുടെയും ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരിയും കോടതിയിലുണ്ടായിരുന്നു.

High Court | ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണോ? കാര്യങ്ങള്‍ സിനിമാക്കഥ പോലെ തോന്നുന്നു; എല്‍ദോസ് എം എല്‍ എക്ക് എതിരായ കേസ് പരിഗണിക്കവെ ഹൈകോടതി

ആദ്യ പരാതിയില്‍ ലൈംഗിക പീഡന പരാതി ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന്‍ ഇല്ലെന്നായിരുന്നു മറുപടി നല്‍കിയത്. ആദ്യ പരാതിയില്‍ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നു മനസ്സിലാകുമെന്നും കോടതി പ്രതികരിച്ചു. ആദ്യ പരാതി വായിച്ചപ്പോള്‍ സിനിമാക്കഥ പോലെ തോന്നുന്നുവെന്നും കോടതി പറഞ്ഞു. എന്നാല്‍ കഥയല്ലെന്നും യഥാര്‍ഥമായി സംഭവിച്ച കാര്യങ്ങളാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്ന് പറഞ്ഞ കോടതി വധശ്രമം ചുമത്തിയ വകുപ്പ് എങ്ങനെ കേസില്‍ നിലനില്‍ക്കുമെന്നും ചോദിച്ചു. തുടര്‍ന്ന് പരാതിക്കാരിയെ കോവളത്ത് ആത്മഹത്യാ മുനമ്പില്‍ വച്ചു തള്ളിയിടാന്‍ പ്രതി ശ്രമിച്ചതായും പൊലീസ് കോടതിയെ അറിയിച്ചു.

എല്‍ദോസ് കുന്നപ്പിള്ളിക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കെതിരായ നടപടികള്‍ കോടതി തടഞ്ഞിട്ടുണ്ട്. അഭിഭാഷകര്‍ക്കെതിരായി രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഈ ഘട്ടത്തില്‍ റദ്ദാക്കാനാകില്ലെന്നും കോടതി അറിയിച്ചു.

വഞ്ചിയൂര്‍ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ടാണ് പ്രതിയുടെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്. എല്‍ദോസ് കുന്നപ്പിള്ളിക്കു നിയമ സഹായം നല്‍കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേസെടുത്തിരിക്കുന്നത് എന്ന വാദമാണ് അഭിഭാഷകര്‍ കോടതില്‍ ഉയര്‍ത്തിയത്.

അതേസമയം എം എല്‍ എ കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗം വാദം കൂടി പരിഗണിച്ച ശേഷം എം എല്‍ എയുടെ ജാമ്യ കാര്യത്തില്‍ തീരുമാനം ഉണ്ടാകും.

Keywords: Eldhose Kunnappilly's molestation case high court regards on anticipatory bail, Kochi, News, Trending, Molestation, High Court of Kerala, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia