കണ്ണൂര്‍: (KVARTHA) ആര്‍ എസ് എസ് കേരള പ്രാന്ത സംഘചാലക് ആയി അഡ്വ. കെ കെ ബാലറാമിനെ വീണ്ടും തിരഞ്ഞെടുത്തു. തിരുവനന്തപുരം എംജിഎം സെന്‍ട്രല്‍ പബ്ലിക് സ്‌കൂളില്‍ ചേര്‍ന്ന ആര്‍ എസ് എസ് സംസ്ഥാന പ്രതിനിധി സഭയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കണ്ണൂര്‍ വിഭാഗ് സംഘചാലക് അഡ്വ. സി കെ ശ്രീനിവാസന്‍ വരണാധികാരിയായി.
കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സെയ്ദ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ബാലറാം കണ്ണൂര്‍ നഗര്‍ കാര്യവാഹ്, കണ്ണൂര്‍ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2002 മുതല്‍ 2021 വരെ പത്തൊമ്പത് വര്‍ഷം പ്രാന്ത സഹസംഘ ചാലക് എന്ന ചുമതലയില്‍ പ്രവര്‍ത്തിച്ചു.

2021ല്‍ പ്രാന്തസംഘചാലകായി. ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു. കണ്ണൂര്‍ ശ്രീഭക്തി സംവര്‍ധിനിയോഗം ഡയറക്ടര്‍, ജനസേവ സമിതി മാനേജിങ് ട്രസ്റ്റി, പള്ളിക്കുളം സേവാ മാനേജിങ് ട്രസ്റ്റി എന്നീ ചുമതലകള്‍ വഹിച്ചുവരുന്നുണ്ട്.
Keywords: Adv. KK Balaram elected as RSS Kerala Prantha Sanghachalak, Kannur, News, Adv. KK Balaram, Elected, Kerala Prantha Sanghachalak, Politics, Adv. CK Sreenivasan, Bar Council Vice Chairman, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.