തിരുവനന്തപുരം: (www.kvartha.com 08.04.2014) ലോക സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലത്തിലും തിരഞ്ഞെടുപ്പ് പ്രചരണത്തിലെ കൊട്ടിക്കലാശം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാള്‍. വിജയ പ്രതീക്ഷകളിലാണ് എല്‍.ഡി.എഫ് - യു.ഡി.എഫ് മുന്നണികള്‍. അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ഇതോടൊപ്പം ആം ആദ്മി പാര്‍ട്ടി, എസ്.ഡി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്. വീറും വാശിയും നിറഞ്ഞ പ്രചരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടന്നത്. ആവേശക്കൊടുമുടിയിലായ പ്രചരണം കൊട്ടിക്കലാശത്തില്‍ തിളച്ചുമറിഞ്ഞു.
20 നിയോജകമണ്ഡലങ്ങളിലേക്ക് 269 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. എല്‍.ഡി.എഫ് - യു.ഡി.എഫ് മുന്നണികളാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്.
കോട്ടയ്ക്കല്‍, വൈക്കം, കായംകുളം, കരുനാഗപ്പിള്ളി, അങ്കമാലി, പൊന്നാനി എന്നിവിടങ്ങളില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. കല്ലേറുമുണ്ടായി. പലയിടത്തും പോലീസ് ലാത്തി വീശി. ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന നടന്‍ ഇന്നസെന്റിന്റെ അവസാന പ്രചാരണത്തിന് സുരേഷ് ഗോപിയും രംഗത്ത് വന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Thiruvananthapuram, Election-2014, Kerala, Lok Sabha, LDF, UDF, BJP, Vote, Election campaign ends in Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.