വാര്‍ഡ് വിഭജിച്ചാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വൈകുമെന്ന് കമ്മീഷന്‍
Aug 17, 2015, 22:35 IST
കൊച്ചി: (www.kvartha.com 17.08.2015) 2010ല്‍ നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളുടെ അടിസ്ഥാനത്തിലല്ലാതെ കൃത്യ സമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പഞ്ചായത്ത് വിഭജിച്ച നടപടി റദ്ദാക്കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയില്‍ കമ്മീഷന്റെ വിശദീകരണം.
കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമാന അധികാരം തന്നെയാണ് സംസ്ഥാന കമ്മീഷനുമുള്ളത്. 2015 ജനുവരി അഞ്ചിലെ വിജ്ഞാപന പ്രകാരമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം നടന്നത്. പുനര്‍വിഭജനം വൈകിയതിനാല്‍ കൃത്യ സമയത്ത് തെരഞ്ഞെടുപ്പ് നടത്താനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പഞ്ചായത്തുകളുടെ രൂപവത്കരണം റദ്ദാക്കിയതോടെ ഓഗസ്റ്റ് എട്ടിലെ വിജ്ഞാപന പ്രകാരമുള്ള ബ്ലോക്ക് പഞ്ചായത്ത് വിഭജനവും റദ്ദാക്കപ്പെടും.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തെ പഞ്ചായത്തുകളുടേയും മറ്റും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണെങ്കില്‍ സെപ്തംബര്‍ രണ്ടാമതോ മൂന്നാമതോ ആഴ്ചയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താന്‍ കഴിയും. നാലാഴ്ചക്കകം വിജ്ഞാപനവും പുറപ്പെടുവിക്കും. തെരഞ്ഞെടുപ്പും വോട്ടെണ്ണലും ഓക്‌ടോബര്‍ മൂന്ന്, നാല് ആഴ്ചകളിലായി പൂര്‍ത്തീകരിക്കനാവുമെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, പഞ്ചായത്ത് രൂപവത്കരണം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ബെഞ്ച് ശരിവെച്ചാല്‍ ആറ് മാസവും രണ്ട് ദിവസവും കൊണ്ട് മാത്രമേ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാവൂ. ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ 88 ദിവസം വേണ്ടി വരും. ജില്ലാ പഞ്ചായത്ത് രൂപവത്കരണത്തിന് പിന്നേയും 44 ദിവസം വേണം. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണത്തിനും തുടര്‍നടപടികള്‍ക്കും പത്ത് ദിവസം കൂടിയും തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ വീണ്ടും 40 ദിവസവും വേണ്ടി വരുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Keywords : Kochi, Election, High Court of Kerala, Election Commission, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.