ദേശീയ പാതയില്‍ മൃഗങ്ങളോട് കൊടും ക്രൂരത; മത്സരയോട്ട പരിശീനത്തിനിടെ കുതിരയെ വൈദ്യുതാഘാതം ഏല്‍പിക്കുന്നതിന്റെയും കാളയുടെ കഴുത്തില്‍ ഇടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്
Dec 20, 2021, 15:47 IST
പാലക്കാട്: (www.kvartha.com 20.12.2021) ദേശീയ പാതയില്‍ മൃഗങ്ങളോട് കൊടും ക്രൂരത. മത്സരയോട്ടത്തിന് മുന്നോടിയായുള്ള പരിശീനത്തിനിടെ കുതിരയെ വൈദ്യുതാഘാതം ഏല്‍പിക്കുന്നതിന്റെയും കാളയുടെ കഴുത്തില്‍ ഇടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. വേഗം കൂട്ടാനാണ് മിണ്ടാപ്രാണികളെ അതിദാരുണമായി ഉപദ്രവിച്ചത്.
പാലക്കാട് ദേശീയ പാതയില്‍ ആലത്തൂരിനും കണ്ണന്നൂരിനുമിടയിലാണ് പരിശീലനയോട്ടം സംഘടിപ്പിച്ചത്. പുതുവത്സരത്തോടനുബന്ധിച്ച് തമിഴ്നാട്ടില്‍ നടക്കുന്ന മത്സരയോട്ടത്തിന് മുന്നോടിയായാണ് ദേശീയ പാതയില്‍ പരിശീലനം സംഘടിപ്പിച്ചതെന്നാണ് സൂചന.
കുതിരയുടെ വേഗം കുറയുമ്പോള്‍ വണ്ടിക്കാരന്‍ കയ്യിലുള്ള ഇലക്ട്രോണിക് ഷോക് അതിന്റെ ദേഹത്തേക്ക് മുട്ടിക്കും. ഇതോടെ കുതിര കഴിയുന്നത്ര വേഗത്തില്‍ ഓടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കാളയുടെ വേഗം കുറയുമ്പോള്‍ കൈമുട്ട് കൊണ്ട് അതിന്റെ കഴുത്തിനിടിക്കുന്നതും കാണാം.
വണ്ടിയും വലിച്ചോടുന്ന കാളക്ക് അകമ്പടിയായി നിരവധി പേരാണ് ബൈകില്‍ പോകുന്നത്. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും യുവാക്കള്‍ ശ്രമിക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.