സംസ്ഥാനത്ത് ഇനി മുതല്‍ 1000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓണ്‍ലൈനായി മാത്രം

 


തിരുവനന്തപുരം: (www.kvartha.com 29.05.2021) സംസ്ഥാനത്ത് ഇനി മുതല്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓണ്‍ലൈനായി മാത്രമെ സ്വീകരിക്കൂ. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്ക് ഉള്‍പെടെ എല്ലാ ഇടപാടുകളും ഇതില്‍ ഉള്‍പെടും.

സംസ്ഥാനത്ത് ഇനി മുതല്‍ 1000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓണ്‍ലൈനായി മാത്രം

അതേസമയം ആയിരം രൂപയില്‍ താഴെയുള്ള വൈദ്യുതി തുക അതാത് സെക്ഷന്‍ ഓഫിസുകളിലെ കൗണ്ടറുകളില്‍ സ്വീകരിക്കും. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ് തീരുമാനമെന്ന് വൈദ്യുതി ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.

വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ചോ, ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബില്‍ അടയ്ക്കാം.

2021 ജൂലൈ 31 വരെ കെഎസ്ഇബിയുടെ കസ്റ്റമര്‍ കെയര്‍ പോര്‍ടലായ wss.kseb.in വഴിയും കെഎസ്ഇബി എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ട്രാന്‍സാക്ഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

സംസ്ഥാനത്ത് ഇനി മുതല്‍ 1000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓണ്‍ലൈനായി മാത്രം

Keywords:  Electricity bill above Rs 1000 need to be paid as online, Thiruvananthapuram, News, Online, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia