വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ തീരുമാനമായി

 


തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വൈദ്യുതി ബോര്‍ഡിനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉത്പാദനം, വിതരണം, പ്രസരണം എന്നിങ്ങനെയാണ്  വിഭജനം. ഇതു കൂടാതെ  പൊതു ഹോള്‍ഡിങ് കമ്പനിയും നിലവില്‍ വരും.

കെ.എസ്.ഇ.ബിക്ക് വൈദ്യുതി ഉല്‍പാദനത്തില്‍ 3,450 കോടി രൂപയുടെ കടമുള്ളതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
റെഗുലേറ്ററി കമ്മീഷന് മുമ്പാകെ കെ.എസ്.ഇ.ബി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല ഈ സാമ്പത്തിക വര്‍ഷത്തില്‍  3,493 കോടി രൂപയുടെ നഷ്ടവും കെ.എസ്.ഇ.ബിക്ക് ഉണ്ടായിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ തീരുമാനമായിമാത്രമല്ല 1826 കോടി രൂപയുടെ ഹ്രസ്വ വായ്പയും 1624 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് വായ്പയും വൈദ്യുതി ബോര്‍ഡിനുണ്ട്.

 ഇത് കൂടാതെ റവന്യൂ കമ്മിയില്‍ കണക്കില്‍ പെടാത്ത 1738 കോടി രൂപയുടെ അധിക ബാധ്യതയും കൂടിയുണ്ട്. അതുകൊണ്ടുതന്നെ വൈദ്യുതി ബോര്‍ഡിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്ന് കഴിഞ്ഞ ദിവസം ബോര്‍ഡ്
വ്യക്തമാക്കിയിരുന്നു.

Also Read:  
അപകടക്കെണിയൊരുക്കി സ്ലാബുകളും റോഡുകളും; യാത്രക്കാര്‍ ഭീതിയില്‍

Keywords:  Electricity board, Company, Commission, Production, Distribution,Thiruvananthapuram, Cabinet, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia