കാസര്‍കോട്: കേന്ദ്രസര്‍കാരിന് പിന്നാലെ സംസ്ഥാന സര്കാരും ജനങ്ങളുടെ നടുവൊടിക്കുന്ന തീരുമാനങ്ങളെടുക്കുമെന്ന് ഉറപ്പായി.
കേരളത്തിലെ വൈദ്യുതി, ബസ് യാത്രാ നിരക്കുകള്‍ കൂട്ടുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് വെളിപ്പെടുത്തിക്കഴിഞ്ഞു.
ഡീസല്‍ പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇതോടെ സംസ്ഥാനത്തും കടുത്ത പ്രതിഷേധങ്ങളുണ്ടാവുമെന്നുറപ്പായി. ജനജീവിതം താറുമാറാവുകയും ചെയ്യും.
അധിക വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും അധിക നിരക്ക് ഈടാക്കേണ്ടി വരുമെന്നാണ് ആര്യാടന് മുഹമ്മദ് പറഞ്ഞത്. അധികനിരക്ക് വേണമെന്ന് കെ എസ് ഇ ബി റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്. വൈദ്യുതി നിരക്ക് എത്രത്തോളം വര്‍ദ്ധിപ്പിക്കണമെന്ന തീരുമാനം മന്ത്രിസഭയാകും എടുക്കുക. വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത് വഴി സര്‍ക്കാരിന് വന്‍ നഷ്ടമാണ് നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.
ബസ് നിരക്ക് വര്‍ദ്ധന അടുത്ത മാസം പത്തിനകമാണ് ഉണ്ടാവുക. ബസ് ഉടമകള്‍ ഡീസല്‍ വിലവര്ധയെ തുടര്‍ന്ന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മന്ത്രി ബസ് നിരക്ക് ഉയര്‍ത്തുമെന്ന് അറിയിച്ചത്. കെ എസ് ആര് ടി സിയും വന്‍ നഷ്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.

keywords: Kerala, Aryadan, electricity, bus fare,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.