Electricity Tariff | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടന്‍ ഇല്ല
Sep 29, 2023, 20:25 IST
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടന്‍ ഇല്ല. നിലവിലെ താരീഫ് പ്രകാരമുള്ള നിരക്ക് ഒക്ടോബര്‍ 31 വരെ തുടരാന്‍ റഗുലേറ്ററി കമിഷന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കി.
കഴിഞ്ഞ മാര്‍ച് 31 വരെ നിശ്ചയിച്ചിരുന്ന നിരക്കാണ് നിലവിലും ഒരുമാസം കൂടി തുടരാന്‍ കമിഷന്‍ അനുവാദം നല്‍കിയിരിക്കുന്നത്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷയില്‍ തീരുമാനമാകാത്തത് കൊണ്ട് പഴയ നിരക്ക് തന്നെ തുടരാന്‍ റെഗുലേറ്ററി കമീഷന്‍ തീരുമാനിക്കുകയായിരുന്നു.
യൂനിറ്റിന് 41 പൈസ വരെ വര്‍ധനയാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. അതിന്റെ പൊതു തെളിവെടുപ്പ് നടപടികളെല്ലാം പൂര്‍ത്തിയായിരുന്നു. അതിനിടെ, ഹൈടെന്‍ഷന്‍-എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈകോടതിയില്‍ പോയി നിരക്ക് വര്‍ധനക്ക് സ്റ്റേ നേടിയെടുത്തിരുന്നു.
എന്നാല്‍, സ്റ്റേ നീങ്ങി നിരക്ക് വര്‍ധനവിനുള്ള സാഹചര്യങ്ങള്‍ അനുകൂലമായിരുന്നുവെങ്കിലും തല്‍ക്കാലം വര്‍ധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ കമീഷന്‍ എത്തുകയായിരുന്നു. അതേസമയം, 19 പൈസ സര്‍ചാര്‍ജ് എന്നുള്ളത് ഈ ഒക്ടോബര്‍ മാസവും തുടരും. അതില്‍ മാറ്റമില്ല. ഈ ഉത്തരവ് നേരത്തെ ഇറക്കിയതാണ്.
കെ എസ് ഇ ബിയുടെ വരവ് ചിലവുകള്‍ പരിശോധിച്ച് ഓരോ വര്‍ഷവും ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തെ നിരക്ക് ഒന്നിച്ച് പ്രഖ്യാപിക്കാന്‍ റെഗുലേറ്ററി കമിഷന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ മുന്‍ വര്‍ഷവും ഒരു വര്‍ഷത്തെ നിരക്ക് വര്‍ധനയാണ് നടപ്പാക്കാനായത്. ഈ വര്‍ഷം നാല് വര്‍ഷത്തെ നിരക്ക് വര്‍ധനയ്ക്കാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനുള്ള പൊതു അദാലത്ത് ഉള്‍പെടെ കമിഷന്‍ നടത്തുകയും ചെയ്തു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും മുറയ്ക്ക് പുതുക്കിയ താരീഫ് പ്രസിദ്ധീകരിക്കുമെന്നും കമിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
Keywords: Electricity Tariff in Kerala will not increase soon, Thiruvananthapuram, News, Electricity Charge, High Court, Stay, Consumer, Commission, KSEB, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.