ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്ന നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ പിടികൂടി

 


മലപ്പുറം: (www.kvartha.com 24.10.2019) ഗുജറാത്തില്‍ നിന്ന് ലോറിയില്‍ കൊണ്ടുവന്ന 50 മൈക്രോണില്‍ താഴെയുള്ള നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ വഴിക്കടവില്‍ പിടികൂടി. നാടുകാണിച്ചുരം വഴി ജില്ലയിലേക്ക് എത്തിച്ചവയാണ് അധികൃതര്‍ പിടിച്ചെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പിഴ ഈടാക്കിയശേഷം നിരോധിത ഉല്‍പന്നം ഗുജറാത്തിലെ ഫാക്ടറിയിലേക്ക് തന്നെ തിരിച്ചയച്ചു. അരീക്കോട് റിയല്‍ ഏജന്‍സീസില്‍ നിന്ന് വന്ന പതിനൊന്നര ടണ്‍ പ്ലാസ്റ്റിക് സഞ്ചികളാണ് തിരിച്ചയച്ചത്.

ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്ന നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ പിടികൂടി

ചൊവ്വാഴ്ച രാത്രിയില്‍ വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതരാണ് പിടികൂടിയത്. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം ലോറിയും ഉല്‍പന്നങ്ങളും വഴിക്കടവ് പോലീസിന് കൈമാറി.

എന്നാല്‍ പോലീസുകാര്‍ കേസെടുക്കാന്‍ തയ്യാറാവാത്തതിനാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അഭിപ്രായം തേടി. തുടര്‍ന്ന് ഇവിടെനിന്നു ലഭിച്ച നിര്‍ദേശത്തെത്തുടര്‍ന്ന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 15,000 രൂപ പിഴ ഈടാക്കാനും കൊണ്ടുവന്ന സ്ഥലത്തേക്കുതന്നെ തിരിച്ചയയ്ക്കാനും തീരുമാനിക്കുകയായിരുന്നു.

ബുധനാഴ്ച നാലുമണിയോടെ തിരിച്ചയച്ച ചരക്കുലോറിയെ ചുരത്തിലെ അതിര്‍ത്തി വരെ അധികൃതര്‍ പിന്തുടര്‍ന്നു. പ്ലാസ്റ്റിക് സഞ്ചികള്‍ മറ്റു ചെക്ക്‌പോസ്റ്റുകള്‍ വഴി സംസ്ഥാനത്തേക്ക് എത്താതിരിക്കാനുള്ള അറിയിപ്പുകളും ഇവര്‍ നല്‍കി.

പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ അസിസ്റ്റന്റ് സെക്രട്ടറി ഹരിമോഹന്‍ ഉണ്ണിക്കൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട് കെ വി ഷിബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് അനില്‍, എക്‌സൈസ് ഇന്‍സ്പെക്ടര്‍ സജിമോന്‍, ഉത്പന്നത്തിന്റെ ഉടമകള്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Malappuram, Ban, Police, Check Post, Plastic, Punjayath, Excise, Goods Vehicle, Eleven and Half Tun Plastic Bags that were Returned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia