മക്കളുടെ പ്രായമുള്ള യുവാക്കളോടൊപ്പം ഒളിച്ചോടുന്ന മധ്യവയസ്‌ക്കകളുടെ എണ്ണം പെരുകുന്നു; ആണ്‍മക്കളുടെ രക്ഷിതാക്കള്‍ ആശങ്കയില്‍

 


കാഞ്ഞങ്ങാട്: (www.kvartha.com 06.08.2015) മക്കളുടെ മാത്രം പ്രായമുള്ള യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കും ഒപ്പം ഒളിച്ചോടുന്ന മധ്യവയസ്‌ക്കകളുടെ എണ്ണം പെരുകുന്നു. ഇതുമൂലം ആണ്‍മക്കളുടെ രക്ഷിതാക്കള്‍ ആശങ്കയിലായി. മുമ്പൊക്കെ പെണ്‍കുട്ടികള്‍ വീട്ടിനു പുറത്തിറങ്ങുമ്പോഴായിരുന്നു രക്ഷിതാക്കള്‍ക്ക് പേടിയെങ്കില്‍ ഇപ്പോള്‍ ആണ്‍കുട്ടികള്‍ വീടുകളില്‍ തിരിച്ചെത്താന്‍ വൈകുമ്പോഴാണ് രക്ഷിതാക്കള്‍ക്ക് ആധി.

നീലേശ്വരത്ത് അടുത്തിടെ മൂന്ന് മധ്യ വയസ്‌ക്കകള്‍  യുവാക്കള്‍ക്കൊപ്പം   ഊരു ചുറ്റാന്‍ പോയ സംഭവം പുറത്തുവന്നതോടെയാണ് ആണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ പേടി കുടുങ്ങിയത്. ആദ്യം 45 കാരിയായ ഒരു ബ്യൂട്ടിഷ്യയാണ് 23 വയസുകാരനൊപ്പം മുങ്ങിയത്. ഏതാനും ദിവസത്തിനുശേഷം തിരുവനന്തപുരത്തുനിന്നും ഇവരെ പിടികൂടിയെങ്കിലും ഇവരിപ്പോഴും ഒന്നിച്ചു തന്നെയാണെന്നാണ് വിവരം. അതിനു ശേഷമാണ് നീലേശ്വരം റെയില്‍വെ മേല്‍പ്പാലത്തിന് താഴെയുള്ള മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനേയും കൊണ്ട് കച്ചവടക്കാരിയായ  മധ്യവയസ്‌ക ഒളിച്ചോടിയത്.

പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് തൊട്ടു
പിന്നാലെയാണ് സ്‌കൂള്‍ അധ്യാപിക എസ്എസ്എല്‍സിക്കാരനായ വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയ  സംഭവം പുറത്തു വന്നത്.

ഈ വിദ്യാര്‍ത്ഥിക്കൊപ്പം അധ്യാപിക നേരത്തെ പ്രേമം എന്ന സിനിമ കണ്ടിരുന്നു.  ഇതിലെ മലര്‍ എന്ന അധ്യാപികയായ കഥാപാത്രത്തെ വിദ്യാര്‍ത്ഥി പ്രേമിക്കുന്ന രംഗം കണ്ട് ആവേശം മൂത്ത അധ്യാപിക ഞാന്‍ ജീവിതത്തിലെ മലരാകാം ഒപ്പം വരുന്നോയെന്ന് വിദ്യാര്‍ത്ഥിയോട് അന്വേഷിച്ചു. പിന്നെ താമസിച്ചില്ല. ഇരുവരും ഒളിച്ചാടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia