എ­ഞ്ചിന്‍ ബ്ലേഡുകള്‍ തകര്‍ന്ന വിമാനം തിരിച്ചിറക്കി

 


എ­ഞ്ചിന്‍ ബ്ലേഡുകള്‍ തകര്‍ന്ന വിമാനം തിരിച്ചിറക്കി
കരിപ്പൂര്‍: എ­ഞ്ചിന്‍ ബ്ലേഡുകള്‍ തകര്‍ന്ന വിമാനം മുക്കാല്‍ മ­ണിക്കൂറിനകം തിരിച്ചിറ­ക്കി. ശ­നി­യാഴ്ച രാ­ത്രി എട്ടിന് കോഴിക്കോട്ടുനിന്നും ഷാര്‍ജയിലേയ്ക്ക് 173 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനമാണ് 8.40 ന് എ­ഞ്ചിന്‍ ബ്ലേഡുകള്‍ തകര്‍ന്ന­തിനെ തുടര്‍ന്ന് സുരക്ഷിതമായി തിരിച്ചിറക്കി­യ­ത്.

തിരിച്ചിറക്കി പരിശോധിച്ചപ്പോഴാണ് വിമാനത്തിന്റെ വലതുവശത്തൂ­ള്ള എ­ഞ്ചിന്‍ ബ്ലേഡുകള്‍ 90 ശതമാനത്തോളം തകര്‍ന്നതായി കണ്ടെത്തിയത്. ഭാരം കുറയ്ക്കാനും അപകടമുണ്ടായാല്‍ സ്‌ഫോടനം ഒഴിവാക്കാനും ഇന്ധനം കടലില്‍ ഒഴുക്കി കളഞ്ഞാണ് വിമാനം താഴെയിറക്കിയത്. പൈലറ്റിന്റെ വൈദഗ്ധ്യവും വിമാനത്താവള അധികൃതരുടെ ജാഗ്രതയും മൂലം വന്‍ ദുരന്തം ഒഴിവാ­യി.

എയര്‍ ഇന്ത്യയുടെ 997 കോഴിക്കോട്­ ഷാര്‍ജ വിമാനം റണ്‍വേയില്‍ നിന്ന് ഉയരുമ്പോള്‍ പൊട്ടല്‍ ശബ്ദവും തീപ്പൊരിയും എയര്‍ ട്രാഫിക് കണ്‍ ട്രോളര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിമാനം തിരിച്ചുവിളിക്കുന്നതിനുള്ള നടപടി തുടങ്ങി. വിവരം പൈലറ്റിന് കൈമാറി. 171 മുതിര്‍ന്നവരും രണ്ട് കുട്ടികളുമായിരുന്നു യാത്ര­ക്കാര്‍.


Keywords: Destroy, Air india, Aeroplane, Engine, Karipur, Yesterday, Pilot, Night, Kozhikode, Sharjah, Malayalam News, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia