എമര്‍ജിംഗ് കേരള പദ്ധതികള്‍ പുനപരിശോധിക്കും: മുഖ്യമന്ത്രി

 


എമര്‍ജിംഗ് കേരള പദ്ധതികള്‍ പുനപരിശോധിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികള്‍ പുന പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എമേര്‍ജിംഗ് കേരളയില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആശയങ്ങള്‍ പങ്കുവയ്ക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ സാധ്യതകള്‍ നിക്ഷേപകരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോധപൂര്‍വം തെറ്റായ പ്രചാരണം നടത്തുകയാണ്. തെറ്റുകളുണ്ടെങ്കില്‍ പരിശോധിക്കും. തോട്ടഭൂമിയുടെ അഞ്ചു ശതമാനം മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാമെന്ന നിയമം നിലവില്‍വന്നത് എല്‍.ഡി.എഫ് ഭരിച്ചപ്പോള്‍ നടപടിയെടുക്കാത്തതുമൂലമാണ്. ഈ അഞ്ചു ശതമാനം ഭൂമിയുടെ 10 ശതമാനം മാത്രമേ ടൂറിസത്തിന് ഉപയോഗപ്പെടുത്താനനുവദിക്കു. 90 ശതമാനം ഭൂമിയും കേരളത്തിന് പ്രയോജനം ചെയ്യുന്ന മറ്റ് വിളകളുടെ കൃഷിക്ക് ഉപയോഗപ്പെടുത്തണം. പുതിയ നിയമം ഫാം ടൂറിസം വികസനത്തിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Keywords: Kerala, Emerging Kerala, Umman Chandi, Plans, Controversy, Re examine, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia