മന്ത്രി ബ­ന്ധു­വി­നെ­തി­രെ ന­ട­പ­ടി­യെ­ടു­ക്ക­ണ­മെ­ന്ന ആ­വശ്യം ഉ­ദ്യോ­ഗ­സ്ഥര്‍ ത­ളളി

 




തൊടുപു­ഴ: പെര്‍­മി­റ്റില്ലാ­ത്ത സ്ഥ­ല­ങ്ങ­ളില്‍ ലാ­ഭം കൊ­യ്യാ­നാ­യി ബ­സ് സര്‍­വീ­സ് ന­ട­ത്തു­ന്ന­വ­ര്‍­ക്കെ­തി­രെ ന­ട­പ­ടി­യെ­ടു­ക്ക­ണ­മെ­ന്ന മു­ഖ്യ­മ­ന്ത്രി­യു­ടെ നിര്‍­ദേ­ശം ഉദ്യോഗസ്ഥര്‍ അട്ടിമ­റിച്ചു. മുന്‍ ഗതാഗത മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെയും വനം മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും ബ­ന്ധു­വാ­ണ് അ­ധി­കാ­ര­ത്തി­ന്റെ മ­റ­വില്‍ പെര്‍മിറ്റില്ലാതെ ബസ് സര്‍വീ­സുകള്‍ നട­ത്തു­ന്നത്. ഇ­തി­നെ­തി­രെ കോട്ടയത്ത് മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മൂന്നിലവ് സ്വദേ­ശിയായ അശോക് കു­മാര്‍ പ­രാ­തി നല്‍­കി­യി­രുന്നു. ശര­ണ്യ എ­ന്ന പേരി­ലോ­ടു­ന്ന ഒ­ന്നി­ല­ധികം ബസു­കള്‍ ഇങ്ങനെ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന­താ­യാ­ണ് ഇ­ദ്ദേ­ഹ­ത്തിന്റെ പരാ­തി­യില്‍ പ­റ­യു­ന്നത്.

പ­രാ­തി­ക്കെ­തിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കോട്ടയം ആര്‍.ടി.ഒ യെ ചുമതലപ്പെടു­ത്തി­യി­രു­ന്നു. പെര്‍­മി­റ്റില്ലാതെ ബസ് സര്‍വീസുകള്‍ കടന്നു പോകുന്നത് കൊല്ലം, പത്തനംതിട്ട ആര്‍.ടി.ഒ മാരുടെ അധികാര പരിധിയിലാണെങ്കിലും അന്വേഷണത്തിനായി അദ്ദേഹം പരാതി കൈമാറിയത് പാലാ ജോയന്റ് ആര്‍.ടി.ഒ ക്കാണ്. അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പാലാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പെര്‍മിറ്റില്ലാത്ത സ്ഥലത്തേക്ക് ബോര്‍ഡ് വെച്ച് ശരണ്യ ബസുകള്‍ സര്‍വീസ് നടത്തുകയാണെന്ന് കഴിഞ്ഞ ഡിസംബര്‍ 12 ന് റിപോര്‍ട്ട് നല്‍­കി­യി­ട്ടുണ്ട്.
മന്ത്രി ബ­ന്ധു­വി­നെ­തി­രെ ന­ട­പ­ടി­യെ­ടു­ക്ക­ണ­മെ­ന്ന ആ­വശ്യം ഉ­ദ്യോ­ഗ­സ്ഥര്‍ ത­ളളി
പെര്‍­മി­റ്റില്ലാ­തെ ബ­സ് സര്‍­വീ­സു­കള്‍ ന­ട­ത്തു­ന്ന സ്ഥ­ല­ങ്ങ­ളില്‍ വാ­ഹ­ന പരി­ശോ­ധ­ന ന­ട­ത്ത­ണ­മെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി­യി­ട്ടുണ്ട്. പെര്‍മിറ്റുള്ള സ്ഥലങ്ങളില്‍ ബസ് ഓടിക്കാതെ ലാഭം നോക്കി നിയമ വി­രു­ദ്ധ­മായ സര്‍വീ­സു­ക­ളാ­ണ് ഇ­വി­ട­ങ്ങ­ളില്‍ നടത്തു­ന്നത്. ഇക്കാര്യം ബോധ്യമായിട്ടും തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെ­ടു­ക്കുന്നില്ല.

ഈ ബസുകള്‍ക്ക് പെര്‍മിറ്റ് ലഭി­ക്കാന്‍ വേണ്ടി പത്തനംതിട്ടയിലെ റോഡുകള്‍ അനധികൃതമായി അളന്ന് തിട്ടപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഈ ബസുകള്‍ക്കെതിരായ പരാതിയും അന്വേഷിച്ചത്.

Keywords:  Minister, Ganesh Kumar, Chief Minister, Umman Chandi, Thodupuzha, R.Balakrishna Pillai, Complaint, Programme, Kollam, Pathanamthitta, Vehicles, Inspection, Road, Report, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia