എന്‍ഡോസള്‍­ഫാന്‍ ദു­രി­ത മേ­ഖ­ല­യില്‍ ലൈഗീ­ക ചൂ­ഷ­ണ­വും; യുവ­തി പ്ര­സ­വിച്ചു

 


എന്‍ഡോസള്‍­ഫാന്‍ ദു­രി­ത മേ­ഖ­ല­യില്‍ ലൈഗീ­ക ചൂ­ഷ­ണ­വും; യുവ­തി പ്ര­സ­വിച്ചു
കാസര്‍കോട്: എന്‍ഡോസള്‍­ഫാന്‍ ദു­രി­ത മേ­ഖ­ല­യില്‍ ലൈംഗീ­ക ചൂ­ഷ­ണവും ന­ട­ക്കു­ന്ന­തി­ന്റെ ഞെ­ട്ടി­ക്കു­ന്ന വി­വ­ര­ങ്ങള്‍ പു­റ­ത്തു­വ­ന്നു. എന്‍­ഡോ­സള്‍­ഫാ­ന്‍ മൂ­ലം ദു­രി­തം പേറി നരകയാതന അനുഭവിക്കുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായുളള ക­ഥ­ക­ളാണ് പുറത്ത് വ­ന്നു കൊ­ണ്ടി­രി­ക്കു­ന്നത്.

എന്‍ഡോസള്‍ഫാന്‍ ഇരയായ ബുദ്ധിമാന്ദ്യമുളള യുവതിയെ സാമൂഹ്യവിരുദ്ധര്‍ ലൈംഗികമായി പീഡിപ്പിക്കുകയും പീഡനത്തിനിരയായ യുവതി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയതോ­ടെ­യാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം മുതലാക്കുന്ന കാമഭ്രാന്തന്‍മാരുടെ വിളയാട്ടം പുറംലോകമറിയുന്ന­ത്.

എന്‍ഡോസള്‍ഫാന്‍ മൂ­ലം രോഗം ബാധിച്ച് ബുദ്ധിസ്ഥിരതയില്ലാതെ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന ബേളൂര്‍ പഞ്ചായത്തിലെ പാടമൂലയിലെ 22 വയസ്സുകാരിയാണ് ഒന്നര വര്‍ഷം മുമ്പ് സാമൂഹ്യദ്രോഹികളുടെ ലൈംഗിക പീഡനത്തിനിരയായ യു­വതി. യു­വ­തി 10 മാസം മുമ്പ് ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. യുവതി പൂര്‍ണ ഗര്‍ഭണിയായതിന് ശേഷമാണ് പീഡനത്തിനിരയായ വിവരം അറിഞ്ഞതെന്ന് യുവതിയു­ടെ മാ­താ­വ് പറയു­ന്നു.

പാടമൂലയിലെ ഇടുങ്ങിയ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം എന്‍ഡോസള്‍ഫാന്‍ പെന്‍ഷനായി ലഭിക്കു­ന്ന 2,000 രൂപയാണ്. ഈ തുച്ചമായ തുകകൊണ്ട് മകളുടെയും കുഞ്ഞി­ന്റെയും ചിലവ് താങ്ങാനാവാതെ ഈ അമ്മ കണ്ണീരുമായി കഴിയുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ അ­വി­വാ­ഹി­തരായ അമ്മമാരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി നേര­ത്തെ റിപോര്‍ട്ടുണ്ടായിരു­ന്നു. ഈ റി­പോര്‍­ട്ടുകള്‍ ഉറപ്പിക്കു­ന്ന­താണ് പാടമൂലയിലെ 22 വയസ്സുകാരിയുടെ ദുരിത ജീവിതം.

Keywords:  Kasaragod, Endosulfan, Kerala, Victims, Mother, Molestation, Malayalam News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia