എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ട് മക്കളുടെ പിതാവ് വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍
Nov 13, 2016, 15:30 IST
കാസര്‍കോട്: (www.kvartha.com 13.11.2016) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ട് മക്കളുടെ പിതാവിനെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പെര്‍ല വാണിനഗറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ കിന്നിംഗാര്‍ സ്വദേശി ജഗന്നാഥ(55) ആണ് മരിച്ചത്. ഹരികിരണ്‍(20) ഹരിസ്മിത(18) എന്നിവരാണ് മക്കള്‍.
മക്കളുടെ ചികില്‍സക്കായി ഇതിനകം തന്നെ വന്‍തുക തന്നെ ചിലവായിട്ടുണ്ട്. ഇതോടെ ജഗന്നാഥ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാകുകയായിരുന്നു. തുടര്‍ചികില്‍സക്ക് ഒരുമാര്‍ഗവും കാണാതിരുന്നത് ജഗന്നാഥയെ തളര്‍ത്തിയിരുന്നു.
ഹരികിരണ്‍ പെരിയ പോളി ടെക്‌നിക്കിലും ഹരിസ്മിത ഉജിരയിലെ കോളജിലുമാണ് പഠനം നടത്തുന്നത്. ഇരുവരുടേയും ചികിത്സക്കും പഠനത്തിനുമായി ജഗന്നാഥക്ക് ലക്ഷങ്ങള്‍ ചിലവായിരുന്നു. ശനിയാഴ്ച രാത്രി ജഗന്നാഥ പൂജാരിയുടെ വീട്ടില്‍ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായിരുന്നു. തുടര്‍ന്ന് ഉറങ്ങാന്‍ കിടന്ന ജഗന്നാഥയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രേവതിയാണ് ഭാര്യ.സഹോദരങ്ങള്‍: ചിന്നപ്പ പൂജാരി, എല്യാണ പൂജാരി, ബാബു സഞ്ജീവ, നാരായണ, സുന്ദര, കമല, രാജീവി, ഭാഗീരഥി.
ഒരാഴ്ച മുമ്പാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ കാസര്‍കോട് ആദൂര്‍ സ്വദേശിയായ രാജീവി എന്ന വീട്ടമ്മയെ ശസ്ത്രക്രിയയ്ക്ക് പണമില്ലാത്തതില്‍ മനനംനൊന്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും രാജീവിക്ക് ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ ചികിത്സ തേടിവരുന്നതിനിടെ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്, ശസ്ത്രക്രിയയ്ക്ക് പണമില്ലാത്തതില്‍ മനം നൊന്ത് ജീവനൊടുക്കുകയായിരുന്നു.
Keywords: Kerala, kasaragod, Death, Hang Self, Suicide, Endosulfan, Father, Treatment, Cash, Finance, Financial Problem, Perla, Vani Nagar, Kinningar native, Endosulfan: victims' father found dead hanged .
മക്കളുടെ ചികില്‍സക്കായി ഇതിനകം തന്നെ വന്‍തുക തന്നെ ചിലവായിട്ടുണ്ട്. ഇതോടെ ജഗന്നാഥ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാകുകയായിരുന്നു. തുടര്‍ചികില്‍സക്ക് ഒരുമാര്‍ഗവും കാണാതിരുന്നത് ജഗന്നാഥയെ തളര്‍ത്തിയിരുന്നു.
ഹരികിരണ്‍ പെരിയ പോളി ടെക്‌നിക്കിലും ഹരിസ്മിത ഉജിരയിലെ കോളജിലുമാണ് പഠനം നടത്തുന്നത്. ഇരുവരുടേയും ചികിത്സക്കും പഠനത്തിനുമായി ജഗന്നാഥക്ക് ലക്ഷങ്ങള്‍ ചിലവായിരുന്നു. ശനിയാഴ്ച രാത്രി ജഗന്നാഥ പൂജാരിയുടെ വീട്ടില്‍ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായിരുന്നു. തുടര്‍ന്ന് ഉറങ്ങാന്‍ കിടന്ന ജഗന്നാഥയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രേവതിയാണ് ഭാര്യ.സഹോദരങ്ങള്‍: ചിന്നപ്പ പൂജാരി, എല്യാണ പൂജാരി, ബാബു സഞ്ജീവ, നാരായണ, സുന്ദര, കമല, രാജീവി, ഭാഗീരഥി.
Keywords: Kerala, kasaragod, Death, Hang Self, Suicide, Endosulfan, Father, Treatment, Cash, Finance, Financial Problem, Perla, Vani Nagar, Kinningar native, Endosulfan: victims' father found dead hanged .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.