എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കുത്തിയിരുപ്പ് സമരം
Aug 24, 2012, 19:13 IST
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കുത്തിയിരുപ്പ് സമരം നടത്തി. നഷ്ടപരിഹാരത്തിന് അര്‍ഹതപ്പെട്ട ദുരിതബാധിതരുടെ പട്ടികയിലെ അപാകത പരിഹരിക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയാണ് സമരം നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ ആവശ്യങ്ങളില്‍ ഇപ്പോള്‍ തീരുമാനമെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെയാണ് കുത്തിയിരുപ്പ് സമരം നടത്തിയത്.
മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ധനസഹായത്തിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അര്‍ഹരായ പലരും ഒഴിവാക്കപ്പെട്ടുവെന്നാണ് പരാതി. ഒഴിവാക്കപ്പെട്ടവരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
English Summery
Endosulfan victims' protest in CM's chamber
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.