കണ്ണൂര്‍: (www.kvartha.com 23.10.2020) സ്കൂൾ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങിയെന്നു ആരോപണ വിധേയനായ അഴീക്കോട് എം എല്‍ എ കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11നാണ് ചാലാട് മണലിലെ അലയിന്‍സ് ഗ്രീന്‍സ് വില്ലാസിലെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
കെ എം ഷാജിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് നിര്‍മ്മിച്ച വീട് അനധികൃതമായാണ് നിര്‍മ്മിച്ചതെന്ന് കോര്പ്പറേഷന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നവംബര്‍ പത്തിന് ഇഡിക്ക് മുന്‍പാകെ ഹാജരാകുമെന്ന് കെ എം ഷാജി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
തനിക്കു നേരെയുള്ള വധശ്രമക്കേസിൽ വളപട്ടനം പൊലിസിൽ മൊഴി നൽകാൻ കഴിഞ്ഞ ദിവസം ഷാജി കണ്ണുരിലെത്തിയിരുന്നു.
Keywords: News, Kannur, Kerala, School, Test, House, Enforcement conducted a search at KM Shaji's house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.