Train Engine | മലപ്പുറം നിലമ്പൂരില്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി
Oct 18, 2023, 18:15 IST
മലപ്പുറം: (KVARTHA) മലപ്പുറം നിലമ്പൂരില്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസന്‍ജര്‍ ട്രെയിനിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
എന്‍ജിനില്‍ മറ്റ് ബോഗികള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ അപകടമാണ് ഒഴിവായത്. പെട്ടെന്നുള്ള അപകടത്തിന്റെ ഞെട്ടലിലാണ് യാത്രക്കാര്‍. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Keywords: Engine of train derailed at Nilambur, Malappuram, News, Boggi, Engine, Train Derailed, Probe, Railway, Accident, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.